കൊവ്വൽപ്പള്ളി യുവാവ് എംഡിഎംഏയുമായി പിടിയിൽ

കാസർകോട് : കാറിൽ എംഡിഎംഏ രാസലഹരിമരുന്ന്  കടത്തുന്നതിനിടെ പിടിയിലായ കൊവ്വൽപ്പള്ളി കല്ലഞ്ചിറ സ്വദേശിയെ കോടതി റിമാന്റ് ചെയ്തു. കാസർകോട് പോലീസ് നടത്തിയ പരിശോധനയിലാണ് കൊവ്വൽപ്പള്ളി സ്വദേശി പിടിയിലായത്. ഇന്നലെ കാസർകോട് കുഡ്്ലു ഗോപാലകൃഷ്ണ സ്കൂളിന് സമീപം കാസർകോട് പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് കൊവ്വൽപ്പള്ളി കല്ലഞ്ചിറ അഷ്മിത ഹൗസിൽ മുഹമ്മദിന്റെ മകൻ ഡി. ഗഫൂർ 37, കെ.ഏ. 19 എം.ഇ. 4090 നമ്പർ കാറിൽ അതുവഴി വന്നത്.

പോലീസ് കൈകാണിച്ചിട്ട് നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നാണ് മീപ്പുഗിരിയിൽ പിടികൂടിയത്. വാഹനത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ 16.500 ഗ്രാം എംഡിഎംഏ കണ്ടെത്തി. മയക്കുമരുന്ന് വിൽപ്പന ലക്ഷ്യമാക്കി കൊണ്ടുപോകുന്നതായിരുന്നു. മയക്കുമരുന്ന് കടത്താനുപയോഗിച്ച റിനോൾട്ട് കാറും പോലീസ് പിടിച്ചെടുത്തു.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടന്ന  ഓപ്പറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി ജില്ലയിൽ മയക്കുമരുന്ന് വേട്ട ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബേക്കൽ പോലീസ് സബ്ബ് ഡിവിഷനിൽ 4 പേർ എംഡിഎംഏയുമായി പിടിയിലായിരുന്നു.

LatestDaily

Read Previous

ഇനി എനിക്ക് ദൈവ സന്നിധിയിൽ പോകണം ചാലിങ്കാൽ കൊല പ്രതി ഗണേശൻ ഭാര്യയോട് പറഞ്ഞത്

Read Next

വിവാഹസമയത്ത് റിഫയ്ക്ക് പ്രായ പൂര്‍ത്തിയായില്ല; ഭര്‍ത്താവ് മെഹ്നാസ് പോക്‌സോ കേസില്‍ കസ്റ്റഡിയില്‍