യുവതിയെ അശ്ലീല വീഡിയോ കാണിച്ചവർക്കെതിരെ മാനഹാനിക്ക് ബേക്കൽ പോലീസ്  കേസ്സെടുത്തു

ബേക്കൽ : യുവതിയെ ആളൊഴിഞ്ഞ ഇടവഴിയിൽ ബലമായി തടഞ്ഞുനിർത്തി അശ്ലീല വീഡിയോയും ഫോട്ടോയും നിർബ്ബന്ധിപ്പിച്ച് കാണിക്കുകയും പുലർച്ചെ വീട്ടിൽ അതിക്രമിച്ച് കയറി  ഭീഷണിപ്പെടുത്തുകയും ചെയ്തവർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. ഉദുമ സ്വദേശിനിയായ 23കാരി നൽകിയ പരാതിയിൽ ഉദുമയിലെ അബ്ദുൾ റഹ്മാന്റെ മകൻ ഷാഫി, അജ്ഞാതനായ മറ്റൊരാൾ എന്നിവർക്കെതിരെ 354 ഏ(1),(3) വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

2022 ജൂൺ മാസത്തിൽ ഷാഫിയും കൂട്ടാളിയും തന്നെ തടഞ്ഞുനിർത്തി അശ്ലീല വീഡിയോ കാണിച്ചുവെന്നും, ഇന്നലെ പുലർച്ചെ 2 മണിക്ക് യുവതി താമസിക്കുന്ന വീടിന്റെ ജനൽ തകർത്ത ശേഷം ഫോട്ടോ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

Read Previous

തമിഴ്നാട് സ്വദേശിയുടെ ആത്മഹത്യ : മുഖ്യമന്ത്രിയുെട ഓഫീസ് ഇടപെട്ടു

Read Next

‘അച്ഛനമ്മമാർ ജോലിക്ക് പോകുംമുമ്പ് അവരെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം’