റിട്ട. അധ്യാപിക ഒലിച്ചുപോയി

വെള്ളരിക്കുണ്ട്: റിട്ടയേർഡ് അധ്യാപിക കൂരാങ്കുണ്ടിലെ ലതയെ 56, ഇന്ന് രാവിലെ 10 മണിയോടെ വീടിന് സമീപത്തെ തോട്ടിലെ ഒഴുക്കിൽപ്പെട്ട് കാണാതായി. ബളാൽ പഞ്ചായത്തിലെ ചുള്ളിയിൽ ഉരുൾപൊട്ടലുണ്ടായതിനെത്തുടർന്ന് തോട്ടിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു.

വീടിന് സമീപത്തെ തോട്ടിൽ ലത അബദ്ധത്തിൽ കാൽ വഴുതിവീഴുകയായിരുന്നു. വെള്ളരിക്കുണ്ട്  പോലീസിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയും നാട്ടുകാരും തോട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും ഉച്ച വരെ ഇവരെ കണ്ടെത്താനായിട്ടില്ല. ശക്തമായ മഴയിൽ മലയോരത്ത് പുഴകൾ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്.

Read Previous

യുപിയില്‍ ഇഷ്ടിക തൊഴിലാളിയുടെ അക്കൗണ്ടിലെത്തിയത് 2700 കോടി

Read Next

കോട്ടച്ചേരി ക്ഷേത്രക്കവർച്ചാ പ്രതിയെ തിരിച്ചറിഞ്ഞു