ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വെള്ളരിക്കുണ്ട്: ജില്ലയിലെ മലയോര താലൂക്കായ വെള്ളരിക്കുണ്ടില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ മഴ കനത്തു. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ മരുതോം കോട്ടഞ്ചേരി റിസര്‍വ് ഫോറസ്റ്റുകളില്‍ ഉരുള്‍പൊട്ടി. പുഴകളും തോടുകളും നിറഞ്ഞു കവിഞ്ഞു. മിക്കയിടങ്ങളിലും ചെറു പാലങ്ങളില്‍ വെള്ളം കയറി.
മലയോര ഹൈവേ കടന്നു പോകുന്ന ബളാല്‍ പഞ്ചായത്തിലെ മരുതോം ചുള്ളിയില്‍ വനമേഖലയില്‍ ഉരുള്‍ പൊട്ടിയെന്ന് സംശയിക്കുന്നു. പാലക്കൊല്ലിയില്‍ കല്ലും മണ്ണും നിറഞ്ഞ ചെളിവെള്ളം കുത്തിയൊലിക്കുന്നു. ജനങ്ങള്‍ ഭീതിയിലാണ്. മണ്ണും കല്ലും, ചെളിയും വന്നു നിറഞ്ഞ വെള്ളം കുത്തിയൊലിച്ച് മലയോര ഹൈവേയില്‍ തടസം നേരിട്ടു. മരുതോം മാലോം ബൈപാസ്സിൽ മണ്ണിടിഞ്ഞ് ഗതാഗതം നിലച്ചു.
ഞാണിക്കടവ് പാലം, കാര്യോട്ട് ചാല്‍ , മാലോം ടൗൺ പാലം എന്നിവടങ്ങളിലെല്ലാം വെള്ളം കയറിയിട്ടുള്ളതിനാൽ. മലയോര ഹൈവേയില്‍ മരുതോം ചുരം വഴിയുള്ള യാത്ര തടസപ്പെട്ടു. അവധി നൽകാത്തതിനാല്‍ സ്‌കൂളുകളും കോളജുകളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഹാജര്‍ നിലവാരം കുറവാണ്. സ്‌ക്കൂളില്‍ പോകുന്ന കുട്ടികളില്‍ അതീവ ശ്രദ്ധ വേണമെന്നും ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം അറിയിച്ചു.