കോട്ടച്ചേരി ക്ഷേത്രക്കവർച്ചാ പ്രതിയെ തിരിച്ചറിഞ്ഞു

കാഞ്ഞങ്ങാട്: കോട്ടച്ചേരി കുന്നുമ്മലിൽ രണ്ട് ക്ഷേത്രങ്ങളിൽ ജൂലായി 14-ന് രാത്രി ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്ന കേസ്സിൽ ഒരു പ്രതിയെ ഹോസ്ദുർഗ് പോലീസ് തിരിച്ചറിഞ്ഞു. പയ്യന്നൂർ സ്വദേശി തെക്കൻ സുരേഷ് ബാബുവിനെയാണ് തിരിച്ചറിഞ്ഞത്. കോട്ടച്ചേരി കുന്നുമ്മൽ ദീപാ ആശുപത്രിക്ക് മുന്നിലാണ് വിഷ്ണുക്ഷേത്രവും, അയ്യപ്പക്ഷേത്രവും.

തൊട്ടടുത്ത് കൃഷ്ണ നഴ്സിംഗ് ഹോമും പ്രവർത്തിക്കുന്നുണ്ട്.  രാത്രി മുഴുവൻ, വാഹനങ്ങളും കടന്നു പോകുന്നതും ആശുപത്രിയിലേക്ക് ആൾ സഞ്ചാരവുമുള്ള പ്രധാന റോഡരികിലുള്ള ജംഗ്ഷനിലാണ് പ്രതികൾ, ഇരു ക്ഷേത്രങ്ങളുടെയും ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് കവർച്ച നടത്തിയത്. രണ്ടുപേർ കടന്നുവരുന്ന ദൃശ്യങ്ങൾ അയ്യപ്പക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയിൽ വ്യക്തമായി പതിഞ്ഞിരുന്നു. ഈ ചിത്രങ്ങളിൽ ഒരു യുവാവ് മുഖം മൂടി ധരിച്ചിരുന്നില്ല.

നിരീക്ഷണ ക്യാമറകൾ കവർച്ചാസംഘം തകർത്ത ശേഷമാണ് ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ചത്. ക്യാമറ ഹാർഡ് ഡിസ്കിൽ പതിഞ്ഞ ചിത്രങ്ങൾ പരിശോധിച്ചപ്പോഴാണ് മുഖംമൂടി  ധരിക്കാതിരുന്ന ആൾ അറിയപ്പെടുന്ന കവർച്ചക്കാരൻ പയ്യന്നൂരിലെ തെക്കൻ സുരേഷ്ബാബുവാണെന്ന് തിരിച്ചറിഞ്ഞത്.  പ്രതിക്ക് വേണ്ടി ഹോസ്ദുർഗ് പോലീസ് തെരച്ചിലാരംഭിച്ചു.

LatestDaily

Read Previous

റിട്ട. അധ്യാപിക ഒലിച്ചുപോയി

Read Next

സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോണുകൾക്ക് നിരോധനം