എസ്ഐ ഇല്ലാതെ സി.ഡി. പാർട്ടി തനിച്ച് പോകരുതെന്ന് തീരുമാനം

കാഞ്ഞങ്ങാട്: കഞ്ചാവ്, എംഡിഎംഏ തുടങ്ങിയ മയക്കുമരുന്നുകൾ സൂക്ഷിച്ചതായി സീഡീ പാർട്ടി ഉദ്യോഗസ്ഥർക്ക് നേരിട്ട് രഹസ്യ വിവരം ലഭിച്ചാൽ, ഉദ്യോഗസ്ഥർ നേരിട്ട് സ്ഥലത്ത് ചെന്ന് പ്രതിയെ പിടികൂടേണ്ടതില്ലെന്നും, ഏതെങ്കിലുമൊരു സബ് ഇൻസ്പെക്ടറെ ഒപ്പം  കൂട്ടി മാത്രമേ മയക്കുമരുന്ന് വേട്ടയ്ക്ക് പോകാൻ പാടുള്ളുവെന്നും, ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ നിന്ന് ഡിവൈഎസ്പിയുടെ സിഡി പാർട്ടിക്ക് കർശ്ശന നിർദ്ദേശം ലഭിച്ചു.

ജുലായ് 31 ഞായറാഴ്ച തീരദേശത്ത് ബാവാ നഗറിൽ എംഡിഎംഏ ഒളിപ്പിച്ചുവെച്ച വിവരം ലഭിച്ച നീലേശ്വരം സ്വദേശിയായ ഒരു സിഡി പാർട്ടി ഉഗ്യോഗസ്ഥൻ നേരിട്ടു സ്ഥലത്ത് ചെന്ന് എംഡിഎംഏ  മയക്കുമരുന്നുമായി ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തുവെങ്കിലും,  പോലീസ് സ്റ്റേഷനിൽ എത്തുംമുമ്പു തന്നെ പ്രതിയെ വിട്ടയച്ച സംഭവം നാട്ടുകാരിൽ പുകഞ്ഞു കത്തിയിരുന്നു.

ബാവനഗറിൽ മയക്കുമരുന്നുമായി പിടികൂടിയത് നൗഷാദ് എന്ന യുവാവിനെയാണ്. നൗഷാദിനെ പിടികൂടിയത് നാട്ടുകാർക്ക് മുന്നിലാണെങ്കിലും, പ്രതി പോലീസ് സ്റ്റേഷനിലെത്തിയിട്ടില്ലെന്ന് പിന്നീടാണ് പുറത്തു വന്നത്. പ്രതിയെ വിട്ടയക്കാൻ ഒരു മുസ്്ലീം ലീഗ് നഗരസഭ കൗൺസിലർ നീലേശ്വരം സിഡി പാർട്ടി നേതാവിൽ ഇടപെട്ടതായി പിന്നീട് പുറത്തു വരികയും ചെയ്തു.

ഇതേത്തുടർന്നാണ് മയക്കുമരുന്ന് രഹസ്യവിവരങ്ങൾ ലഭിച്ചാൽ സിഡി പാർട്ടിക്കാർ തനിച്ച് സ്വന്തം മോട്ടോർ സൈക്കിളിൽ സ്ഥലത്തു ചെല്ലാൻ പാടില്ലെന്ന് തത്വത്തിൽ പോലീസ് തീരുമാനിച്ചത്. ഡിവൈഎസ്പിയുടെ സിഡി പാർട്ടിയിലുള്ള നീലേശ്വരം സ്വദേശിക്കെതിരെ ആരോപണങ്ങൾ തുടർക്കഥയാണ്. ഹോസ്ദുർഗ്  പോലീസിൽ സേവനമനുഷ്ടിക്കുന്ന കോട്ടയം സ്വദേശി എസ് ഐ ശരത്തിനൊപ്പമായിരിക്കണം ഇനി സിഡി പാർട്ടി പുറത്തിറങ്ങേണ്ടത്.

LatestDaily

Read Previous

ലാപ്ടോപ്പ് മോഷ്ടിച്ച മനു കസ്റ്റഡിയിൽ

Read Next

ദുബായിൽ ഇനി ഒറ്റ ക്ലിക്കിൽ ആർടിഎ സേവനം