വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; 18കാരൻ അറസ്റ്റിൽ

Kidnapper Running Away Hostage Character Icon Design Template Vector Illustration

വെള്ളരിക്കുണ്ട് : പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ നാട്ടക്കൽ സ്വദേശിയായ പതിനെട്ടുകാരനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. പെൺകുട്ടിയേയുംകൊണ്ട് പതിനെട്ടുകാരൻ നാടുവിടാൻ ശ്രമിക്കുന്നതിനിടയിൽ വെള്ളരിക്കുണ്ട് എസ്.ഐ വിജയകുമാറും സംഘവും നടത്തിയ സമയോചിത ഇടപെടലിലൂടെയാണ് പിടികൂടിയത്. മൊബൈൽ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വെള്ളരിക്കുണ്ടിൽ നിന്ന് പിടികൂടിയത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Read Previous

ബ്രൗണ്‍ ഷുഗർ ശേഖരവുമായി കുടിയേറ്റ തൊഴിലാളി അറസ്റ്റിൽ 

Read Next

കൊങ്കണ്‍പാത; റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു