ബ്രൗണ്‍ ഷുഗർ ശേഖരവുമായി കുടിയേറ്റ തൊഴിലാളി അറസ്റ്റിൽ 

പയ്യന്നൂര്‍. പയ്യന്നൂരിൽ വിതരണത്തിനായി കൊണ്ടുവന്ന ലഹരി മരുന്നുമായി ബ്രൗണ്‍ ഷുഗറുമായി കുടിയേറ്റ തൊഴിലാളി  അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദിലെ നാസ്‌കാര്‍പൂര്‍ സ്വദേശി എസ്.കെ. ഇബ്രാഹിമിനെയാണ് 35, പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ.നായരുടെ നേതൃത്വത്തിൽ എസ്.ഐ.പി.വിജേഷും സംഘവും അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകുന്നേരം  പെരുമ്പ ഹൈപാസ് റോഡ് ജംഗ്ഷനില്‍നിന്നാണ് ഉന്മാദാവസ്ഥയിൽ ഇയാള്‍ പോലീസ് പിടിയിലായത്.  ദേഹപരിശോധനയിലാണ് പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചിരുന്ന വിപണിയിൽ ഒന്നര ലക്ഷം രൂപയോളം വിലവരുന്ന 15.7 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടികൂടിയത്.

നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്തിരുന്ന ഇയാൾ ലഹരിമരുന്ന്  പയ്യന്നൂരിന് സമീപത്തെ മയക്കുമരുന്ന് മാഫിയ ലോബിക്കായി കടത്തികൊണ്ടു വന്നതാണെന്ന് ചോദ്യം ചെയ്യലില്‍ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Read Previous

പൂട്ടിയിട്ട വീട്ടില്‍ നിന്ന് ലാപ്‌ടോപ്പ് കവര്‍ന്നു

Read Next

വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; 18കാരൻ അറസ്റ്റിൽ