ഓണ്‍ലൈന്‍ തട്ടിപ്പ്: നൈജീരിയന്‍ യുവാവ് പിടിയിൽ

കാസർകോട്: റിട്ട. ബാങ്ക് മാനേജറുടെ  43 ലക്ഷത്തി ഇരുപതിനായിരം രൂപ ഓണ്‍ലൈന്‍  തട്ടിപ്പ് നടത്തിയ കേസിലെ നൈജീരിയൻ പൗരനായ ആന്റണി ഒഗനറബോ എഫിധരെ എന്ന പ്രതിയെ ബാംഗ്ളൂരിൽ അതിസാഹസികമായി പിടികൂടി.

കാസർകോട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അജിത് കുമാർ പി നിയോഗിച്ച സ്ക്വാഡ്  അംഗങ്ങളാണ് മൂന്നു ദിവസത്തെ കഠിന പരിശ്രമത്തിനോടുവിൽ അതിസാഹസികമായി  പ്രതിയെ കീഴടക്കിയത്. പ്രതിയുടെ പക്കല്‍ നിന്നും ലാപ്ടോപ് എക്സ്റ്റെണല്‍ ഹാര്‍ഡ് ഡിസ്ക്, പെന്‍ഡ്രൈവ്, 4 മൊബൈല്‍ ഫോണ്‍, വിവിധ ബാങ്കുകളുടെ 7 എ ടി എം കാര്‍ഡുകള്‍, വിവിധ ആൾക്കാരുടെ പേരിലുള്ള 3 പാസ്പോട്ടുകൾ, ഡോളറിന്റെ ഫോട്ടോകോപ്പികൾ,ആധാർ കാർഡ്, പാൻകാർഡ്, ഡ്രൈവിംങ് ലൈസൻസ്,പാസ്പോർട്ടിന്റെ പകർപ്പ് എന്നിങ്ങനെ വിലപിടിപ്പുള്ള വിവിധ വസ്തുക്കളും ലഭിച്ചിട്ടുണ്ട്. 

സബ് ഇൻസ്‌പെക്ടർ മധുസൂദനൻ പി, അസിസ്റ്റന്റ് സബ്ഇന്‍സ്പെക്ടര്‍  കെ.വി ജോസഫ്, സീനിയർ സിവിൽ  പോലീസ് ഓഫിസർമാരായ ബിജോഷ് വർഗീസ്, ഷാജു കെ , അനിൽ കെ ടി എന്നിവരാണ്  പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. കുണ്ടംകുഴിയിലെ റിട്ട ഗ്രാമീൺ ബാങ്ക് മാനേജർ നെല്ലിയടുക്കത്തെ കെ മാധവന്റെ  പരാതിയിലാണ് അറസ്റ്റ്.

Read Previous

കൺസ്ട്രക്ഷൻ  സ്ഥാപനത്തിന്റെ മറവിൽ ലക്ഷങ്ങൾ തട്ടി

Read Next

പൂട്ടിയിട്ട വീട്ടില്‍ നിന്ന് ലാപ്‌ടോപ്പ് കവര്‍ന്നു