പൂട്ടിയിട്ട വീട്ടില്‍ നിന്ന് ലാപ്‌ടോപ്പ് കവര്‍ന്നു

കാഞ്ഞങ്ങാട്: പൂട്ടിയിട്ട വീട്ടില്‍ നിന്ന് ലാപ്‌ടോപ്പ് കവര്‍ന്നു. രാജപുരം സെന്റ് പയസ് കോളേജ് മുൻ അധ്യാപകൻ ദുര്‍ഗ ഹൈസ്‌കൂളിന് പിറക് വശം നിട്ടടുക്കത്ത് താമസിക്കുന്ന ജോര്‍ജ്  മാമന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇദ്ദേഹം കഴിഞ്ഞ മാസം 13ന് തൊടുപുഴയിലുളള വീട്ടില്‍ പോയതായിരുന്നു.

ഇന്നലെ രാവിലെ പറമ്പ് വൃത്തിയാക്കാനായി വന്ന സ്ത്രീ വീടിന്റെ പിൻവാതില്‍ തുറന്ന് കിടക്കുന്ന നിലയില്‍ കണ്ടതിനെ തുടര്‍ന്ന്‌ വിവരം  വിളിച്ചറിയിച്ചു. ജോര്‍ജ് ഇന്ന് രാവിലെ വന്നു നോക്കിയപ്പോഴാണ്‌ കവര്‍ച്ച വിവരം അറിയുന്നത്. അകത്തു കടന്ന മോഷ്ടാവ് മുറിയില്‍ സൂക്ഷിച്ച ലാപ്‌ടോപ്പ് കവരുകയായിരുന്നു. ജോര്‍ജ് മാമ്മന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read Previous

ഓണ്‍ലൈന്‍ തട്ടിപ്പ്: നൈജീരിയന്‍ യുവാവ് പിടിയിൽ

Read Next

ബ്രൗണ്‍ ഷുഗർ ശേഖരവുമായി കുടിയേറ്റ തൊഴിലാളി അറസ്റ്റിൽ