ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : കൺസ്ട്രക്ഷൻ കമ്പനിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത നാലംഗ സംഘത്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. കൺസ്ട്രക്ഷൻ സ്ഥാപനത്തിൽ ഷെയറെടുത്താൽ മികച്ച ലാഭ വിഹിതം കിട്ടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കാഞ്ഞങ്ങാട് ബല്ല കടപ്പുറം മൻസൂർ മൻസിലിലെ മുഹമ്മദ് മൻസൂർ 34, ബല്ല കടപ്പുറം ദാറുൽ സുറൂറിലെ മുഹമ്മദ് നുഹ്മാൻ 24, എന്നിവർ ഒറവങ്കര കൺസ്ട്രക്ഷൻസ് എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് സ്ഥാപന നടത്തിപ്പുകാരായ കബീർ, നൗഫൽ, നൗഷാദ്, അബ്ദുൽ റഹ്മാൻ എന്നിവർക്കെതിരെ ഹോസ്ദുർഗ്ഗ് പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്.
മുഹമ്മദ് മൻസൂറിൽ നിന്നും 2021 നവംബർ മാസം മുതൽ 2022 മെയ് 5 വരെയുള്ള കാലയളവിലാണ് ഒറവങ്കര കൺസ്ട്രക്ഷൻസ് 1,70,000 രൂപ തട്ടിയെടുത്തത്. മുഹമ്മദ് നുഹ്മാന്റെ പക്കൽ നിന്നും 2021 ഒാഗസ്റ്റ് 6 മുതൽ ഒക്ടോബർ 7 വരെയുള്ള കാലയളവിൽ 30 ലക്ഷം രൂപയാണ് സ്ഥാപന നടത്തിപ്പുകാർ തട്ടിയെടുത്തത്.