ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഭര്‍ത്താവിന് 7 വര്‍ഷം കഠിനതടവ്

കാസര്‍കോട്:  ഭാര്യയെ പിച്ചാത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ ഭര്‍ത്താവിനെ ഏഴ് വര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രഭാകരനെയാണ് 46, കോടതി ശിക്ഷിച്ചത്. കുറ്റിക്കോല്‍ അത്തിയടുക്കത്തെ പ്രിയ യെ 32, കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ മനോജാണ് ശിക്ഷ വിധിച്ചത്.

ഒരു ലക്ഷം രൂപ പിഴയടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവും വിധിച്ചു. 2016 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യം അന്വേഷണം നടത്തിയത് അന്നത്തെ ബേഡകം സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എ പി ജയകുമാറും, തുടര്‍ന്ന് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത് ആദൂര്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എ സതീഷ് കുമാറുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി രാഘവന്‍ ഹാജരായി.

LatestDaily

Read Previous

കോമണ്‍വെല്‍ത്ത് ഗെയിംസ്: ലോണ്‍ ബോളില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലിൽ

Read Next

ആന്റണി രാജു പ്രതിയായ കേസ്; വിചാരണ ഈ മാസം 4ന് തുടങ്ങും