ഭാര്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ്  പോലീസ് കാവലില്‍ ചികിത്സയിൽ

ചെറുവത്തൂർ :  ചെറുവത്തൂരില്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിയായ ഭാര്യ പെട്രോൾ ഒഴിച്ച് തീവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ജില്ലാ ആശുപത്രിയിൽ പോലീസ് കാവലിൽ ചികിത്സയില്‍.

അച്ചാംതുരുത്തിയിലെ ഓട്ടോ ഡ്രൈവര്‍ മടക്കര തുരുത്തിയിലെ രാമന്റെ മകൻ എം.പ്രദീപാണ് 42, ചന്തേര പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലുള്ളത് . ചെറുവത്തൂര്‍ വി.ആര്‍.  മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയും  കാര്യംങ്കോട്ടെ പൊടോത്തുരുത്തിയിലെ ഭാസ്‌കരന്റെ മകളുമായ ബിനിഷയെയാണ് 34, ശനിയാഴ്ച ഉച്ചക്ക് ഭര്‍ത്താവ് പ്രദീപ് പെട്രോൾ ഒഴിച്ച് തീവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

സംഭവത്തില്‍ ഇരുവര്‍ക്കും പൊള്ളലേറ്റു. മെഡിക്കല്‍ ഷോപ്പ് ഉടമ ശ്രീധരന്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് സംഭവം.യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ചായിരുന്നു ഭര്‍ത്താവിന്റെ ആക്രമണം. മെഡിക്കല്‍ ഷോപ്പ് ഭാഗികമായി കത്തി നശിച്ചു. ദമ്പതികൾ കുറച്ചുകാലമായി അകന്ന് കഴിയുകയായിരുന്നു. പ്രദീപ് പലതവണ ഭാര്യയെ വീട്ടിലേക്ക് വിളിച്ചിരുന്നെങ്കിലും ഇവർ പോകാൻ തയ്യാറായില്ല. ഇതാണ് ആക്രമണത്തിന് കാരണം. ബിനീഷ രണ്ട് മക്കളോടൊപ്പം സ്വന്തം വീട്ടിലായിരുന്നു താമസം.

LatestDaily

Read Previous

ആന്റണി രാജു പ്രതിയായ കേസ്; വിചാരണ ഈ മാസം 4ന് തുടങ്ങും

Read Next

രണ്ടിടങ്ങളിൽ നിന്നായി 14.13 ഗ്രാം എം.ഡി.എം.ഏ പിടികൂടി