പെൺകുട്ടിയെ തട്ടിക്കൊണ്ട് വന്ന് പീഡിപ്പിച്ചു; 21കാരൻ അറസ്റ്റിൽ

ചീമേനി :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പത്തനംതിട്ട സ്വദേശിയായ യുവാവിനെ ചീമേനിയിൽ നിന്ന് പിടികൂടി. അമലാണ് 21, ചീമേനിയിൽ നിന്നും അറസ്റ്റിലായത്. പത്തനംതിട്ട ജില്ലയിലെ പെൺകുട്ടിയെ വീട്ടിൽ നിന്ന് നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ 7.30 നാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് പിതാവ് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കീഴ്‌വായ്പുർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും, മൊബൈൽ ഫോണിന്റെ ലൊക്കഷേൻ സൈബർ സെലിന്റെ സഹായത്തോടെ കാസർകോട് ചീമേനിയിൽ ഉണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു.

ചീമേനി പോലീസിനെ വിവരമറിയിച്ചശേഷം കീഴ്‌വായ്പുർ പോലീസ് അവിടെയെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പെൺകുട്ടിയെ കോഴഞ്ചേരി വൺ സ്റ്റോപ് സെന്ററിലാക്കി. ഇവിടെ വനിതാ പോലീസ് എത്തി വിശദമായ മൊഴി രേഖപ്പെടുത്തി.

അപ്പോഴാണ് യുവാവ് ലൈംഗികമായി പീഡിപ്പിച്ചവിവരം തെളിഞ്ഞത്. വീട്ടിൽ നിന്നും വിളിച്ചിറക്കി മല്ലപ്പള്ളി ബസ് സ്റ്റാൻഡിലെത്തിച്ച ശേഷം കാസർകോട്ടേക്ക് പോകുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു.

LatestDaily

Read Previous

യുവാവ് അബുദാബിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Read Next

കോമണ്‍വെല്‍ത്ത് ഗെയിംസ്: ലോണ്‍ ബോളില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലിൽ