കർണ്ണാടക യുവതിയെ ഭർതൃഗൃഹത്തിൽ  കാണാതായി

തൃക്കരിപ്പൂർ: കർണ്ണാടക സ്വദേശിനിയായ നവവധുവിനെ നടക്കാവ് വൈക്കത്തെ ഭർതൃഗൃഹത്തിൽ നിന്നും കാണാതായി. തൃക്കരിപ്പൂർ നടക്കാവ് വൈക്കത്തെ സജിത്തിന്റെ ഭാര്യ ടി.കെ. ചന്ദ്രകലയെയാണ് 20, ഇന്നലെ ഉച്ച മുതൽ കാണാതായത്. കർണ്ണാടക സുള്ള്യ സ്വദേശിനിയായ ചന്ദ്രകലയും  സജിത്തും തമ്മിൽ രണ്ട് മാസം മുമ്പാണ് വിവാഹിതരായത്.

ഇവരുടെ സഹോദരിയെ കണ്ണൂർ ജില്ലയിലെ പ്രാന്തൻചാലിലാണ് വിവാഹം കഴിച്ചു കൊണ്ടുവന്നത്. ചന്ദ്രകല സഹോദരിയുടെ വീട്ടിലോ സുള്ള്യയിലെ  സ്വന്തം  വീട്ടിലോ എത്തിയിട്ടില്ല. ഭാര്യയെ കാണാനില്ലെന്ന സജിത്തിന്റെ പരാതിയിൽ ചന്തേര പോലീസ് കേസ്സെടുത്ത് അന്വേഷ ണമാരംഭിച്ചു.

Read Previous

നാടും നഗരവും തെരുവ് നായ്ക്കളുടെ പിടിയില്‍

Read Next

ബിസിനസ് പങ്കാളിയെ വഞ്ചിച്ചതിന് കേസ്