യുവാവ് അറസ്റ്റില്‍

പയ്യന്നൂര്‍: അതീവ സുരക്ഷ മേഖലയായ ഏഴിമല നാവിക അക്കാദമിക്കകത്ത് അതിക്രമിച്ച് കയറിപ്പറ്റിയ യുവാവ് അറസ്റ്റിൽ. കൊല്ലം ആശ്രമം സ്വദേശി വിജയ് അബ്രഹാമിനെ യാണ്  31, പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ  പ്രതിയെ റിമാൻ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമിയിൽ യുവാവ് അതിക്രമിച്ച് കയറിയത്. സംശയം തോന്നിയ  അധികൃതർ പിടികൂടി പയ്യന്നൂർ പോലീസിലേൽപ്പിച്ചു. പരാതിയിൽ കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്ത് പോലീസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

Read Previous

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമുള്ള ടയറുമായി ജെ.കെ ടയര്‍

Read Next

തമിഴ്നാട്ടിലെ 534 ഗ്രാമങ്ങളിൽ 4ജി മൊബൈൽ സേവനം ഉടൻ