ബിസിനസ് പങ്കാളിയെ വഞ്ചിച്ചതിന് കേസ്

നീലേശ്വരം : വ്യാജ ഒപ്പിട്ട് പണവും സ്വർണ്ണവും തട്ടിയെടുത്തുവെന്ന പരാതിയിൽ കോടതി നിർദ്ദേശപ്രകാരം നീലേശ്വരം പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. ബങ്കളത്തെ ബിസിനസ് പങ്കാളിക്കെതിരെ എറണാകുളംസ്വദേശി കോടതിയിൽ നൽകിയ പരാതിയിലാണ് കേസ്. മടിക്കൈ എരിക്കുളത്തെ ഏയ്ഞ്ചൽ ഗ്രൂപ്പ് പെട്രോലിവ് പെട്രോളിയം എന്ന സ്ഥാപനത്തിന്റെ   പങ്കാളിയായ ബങ്കളം തുണ്ടത്തിൽ വീട്ടിൽ  സുനിൽമാത്യു ഫിലിപ്പിനെതിരെ 47, അദ്ദേഹത്തിന്റെ കച്ചവട പങ്കാളി എറണാകുളം കടങ്ങല്ലൂർ കാരിയിൽ അമ്പാട്ട് ബലരാമൻ നായരുടെ മകൻ ബി. സന്തോഷ്കുമാറാണ് 52, കോടതിയെ സമീപിച്ചത്. 2010 മുതൽ സുനിൽ മാത്യുഫിലിപ്പ് സന്തോഷ്കുമാറിന്റെ വ്യാജ ഒപ്പിട്ട ചെക്കുപയോഗിച്ച് ബാങ്കിൽ നിന്നും പണം കൈക്കലാക്കുകയും, ബാങ്കിൽ പണയം വെച്ച സ്വർണ്ണം തട്ടിയെടുക്കുകയും ചെയ്തെന്നാണ് പരാതി.

Read Previous

കർണ്ണാടക യുവതിയെ ഭർതൃഗൃഹത്തിൽ  കാണാതായി

Read Next

സ്റ്റീൽബോംബ് പ്രതികളെ ചോദ്യം ചെയ്തു