ക്വാളിറ്റി ഹോട്ടൽ ജീവനക്കാരുടെ പേരിൽ നരഹത്യാശ്രമത്തിന് േകസ്സ്

ബേക്കൽ  : ഹോട്ടലിൽ നിന്നും ലഭിച്ച കോഴിയിറച്ചി വിഭവമായ  അൽഫാമിൽ പുഴുവിനെ കണ്ടെത്തിയത് ചോദ്യം ചെയ്ത യുവാവിനെ അക്രമിച്ച ഹോട്ടൽ ജീവനക്കാരടക്കമുള്ളവർക്കെതിരെ പോലീസ്  നരഹത്യാശ്രമത്തിന് കേസ്സെടുത്തു.

വ്യാഴാഴ്ച രാത്രി പാലക്കുന്നിലെ ക്വാളിറ്റി ഹോട്ടലിൽ നിന്നും വിതരണം ചെയ്ത അൽഫാമിൽ  നിന്നാണ് കരുവാക്കോട്ടെ നിർമ്മൽ ഭവനിൽ ഗോവിന്ദന്റെ മകൻ ജിഷ്ണുവിന് 21, പുഴുക്കളെ കിട്ടിയത്.

ഓർഡർ ചെയ്ത വിഭവത്തിൽ പുഴുക്കൾ നുരയ്ക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോഴാണ് ജിഷ്ണുവിനെ ഹോട്ടൽ ജീവനക്കാരും പുറമെ നിന്നെത്തിയ നാലംഗ സംഘവും ചേർന്ന് ആക്രമിച്ചത്.റാഷിദ്, സയീദ്, അഹമ്മദ്, മുസ്തഫ എന്നിവരടങ്ങുന്ന സംഘമാണ് ഹോട്ടൽ ജീവനക്കാർക്കൊപ്പം ജിഷ്ണുവിനെ മർദ്ദിച്ചത്. കേസിൽ ഒന്നാം പ്രതിയായ റാഷിദ് മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തിയതിനെത്തുടർന്നാണ് ജിഷ്ണുവിന്റെ  കൈയ്ക്ക് പരിക്കേറ്റത്.  ആയുധം കൊണ്ട് കുത്തുന്നത് തടഞ്ഞപ്പോഴാണ് പരിക്കുണ്ടായത്.

Read Previous

ഹോട്ടലിൽ മൂന്നുനാൾ പഴകിയ കോഴിയിറച്ചി കണ്ടെത്തി

Read Next

‘ലാൽ സിംഗ് ഛദ്ദ’യുടെ പുതിയ പ്രൊമോ പുറത്തു വിട്ടു