ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ദേശീയപാതയിൽ നിന്ന് മാറി ചെറുവത്തൂർ തുരുത്തി വഴി പയ്യന്നൂർ ഭാഗത്തേക്ക് എളുപ്പത്തിലെത്താൻ കഴിയുന്ന കോട്ടപ്പുറം പാലത്തിന്റെ സമീപന റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കാലവർഷക്കെടുതിയും അമിതഭാരവുമാണ് റോഡിന് തകരാറ് വരാൻ കാരണം.
സമീപന റോഡുകൾക്കൊപ്പം ചെറുവത്തൂർ ഭാഗത്തേക്കുള്ള റോഡിന്റെ ഭാഗങ്ങളിലും വെള്ളക്കെട്ടും കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഈയിടെ പുനരുദ്ധരിച്ച റോഡുകളിലൂടെ അമിതഭാരം കയറ്റിയ ചരക്കു ലോറികൾ ധാരാളം കടന്ന് പോവുന്നതും വലിയ വാഹനങ്ങളുടെ എണ്ണം വർധിപ്പിച്ചതുമാണ് റോഡുകൾക്ക് കൂടുതലായി തകരാർ വരുത്തിയിട്ടുള്ളത്.
പള്ളിക്കരയിൽ മേൽപ്പാലം പണിമൂലമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് വാഹനങ്ങൾ എളുപ്പ വഴി തേടി കോട്ടപ്പുറം പാലം വഴി തിരിച്ച് വിടുന്നത്. അതേ സമയം ചെറുവത്തൂരിലെ ചെക്ക് പോസ്റ്റിനെ വെട്ടിച്ച് വലിയ ട്രക്കുകൾ കോട്ടപ്പുറം പാലം വഴി പോകുന്നത് റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടുകയാണ്. ഇത് തടയാൻ ഫലപ്രദമായ നടപടികളില്ല.
പടന്ന, ചെറുവത്തൂർ ഭാഗങ്ങളിലുള്ളവർക്ക് നീലേശ്വരം കാഞ്ഞങ്ങാട് പട്ടണങ്ങളുമായി ബന്ധപ്പെടാനും ചെറുവത്തൂർ മടക്കര മത്സ്യബന്ധന തുറമുഖത്തെത്താനും തിരിച്ചുള്ള എളുപ്പവഴിയാണ് കോട്ടപ്പുറം പാലം വഴിയുള്ള റോഡ്. ഭാരക്കൂടുതലുള്ള ചരക്ക് ലോറികളെ നിയന്ത്രിച്ചാൽ കോട്ടപ്പുറം പാലം വഴിയുള്ള റോഡ് സുരക്ഷ ഉറപ്പാക്കാൻ ഏറെക്കുറെ സാധ്യമാവും. കാലവർഷത്തെ കനത്ത മഴയിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ തീർക്കേണ്ടതുണ്ട്.