ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചോദ്യം ചെയ്ത യുവാവിന്റെ കൈയ്യെല്ല് അടിച്ചു പൊളിച്ചു
ബേക്കൽ : പാലക്കുന്നിലെ ക്വാളിറ്റി ഹോട്ടലില്‍ വിതരണം ചെയ്ത അൽഫാമിൽ പുഴുക്കളെ കണ്ടെത്തി. ഇന്നലെ രാത്രി ഹോട്ടലിലെത്തിയ യുവാക്കള്‍ക്കാണ് അല്‍ഫാമില്‍ പുഴു കിട്ടിയത്. സംഭവത്തെ ചോദ്യം ചെയ്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ഹോട്ടൽ ജീവനക്കാർ ക്രൂരമായി മർദ്ദിച്ചു. യുവാവിന്റെ ഇടതുകൈയെല്ല് പൊട്ടിയിട്ടുണ്ട്.
കരുവാക്കോട്ടെ ജിഷ്ണുവിനാണ് കോട്ടിക്കുളം ഭാഗത്ത് നിന്നെത്തിയ ഗുണ്ടാസംഘങ്ങളുടെ അടിയേറ്റത്. അല്‍ഫാമില്‍ പുഴു പിടയുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അവര്‍ പ്രശ്നത്തിന്റെ ഗൗരവം കാണാതെ തള്ളുകയായിരുന്നു. ഇതേതുടര്‍ന്ന് ജിഷ്ണു കൂടുതലാളെ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചു. ഇതിനിടയിലാണ് യുവാവിന് നേരെ ഗുണ്ടാ ആക്രമണമുണ്ടായത്.
ഹോട്ടലില്‍ വിളമ്പിയ അല്‍ഫാമില്‍ പുഴുവരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡിവൈഎഫ്ഐ പ്രവര്ത്തകന് അടിയേറ്റ സംഭവം പാലക്കുന്നില്‍ പുകയുകയാണ്. ഹോട്ടലിൽ നടന്ന സംഘട്ടനത്തിൽ ഒരാൾ കണ്ണൂരിലെ സ്വകാര്യാശരുപത്രിയിൽ ചികിത്സയിലുണ്ട്. സംഭവത്തിൽ ഹോട്ടലുടമ ബേക്കൽ പോലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസം ഇതേ ഹോട്ടലിൽ നിന്നും നിരവധിയാളുകൾ ഭക്ഷണം കഴിച്ചിരുന്നു. ജിഷ്ണുവിനെ മർദ്ദിച്ചത് ഹോട്ടലുടമയുടെ ഗുണ്ടകളാണെന്നാണ് സൂചന. യുവാവിന്റെ ഇടത് കൈയ്ക്ക് സാരമായി പരിക്കേറ്റു.