പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന് യുവതിക്ക് പീഡനം

ചിറ്റാരിക്കാല്‍: വിവാഹത്തിന് ശേഷം കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചതിന് ഭര്‍ത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്. പാലാവയല്‍ ഏണിച്ചാലിലെ അഞ്ജിന ജോണാണ് 28, പരാതിക്കാരി .ഭര്‍ത്താവ് തൃശ്ശൂര്‍ സ്വദേശി ഡിഫിന്‍ ഡിക്‌സണ്‍ 29, ,മാതാവ് സലോമി 50 ,സഹോദരി ബേബി മരിയ  24, എന്നിവർക്കെതിരെയാണ് യുവതിയുടെ പരാതിയില്‍ ചിറ്റാരിക്കാല്‍ പോലിസ് കേസെടുത്തത്.

2021 ജൂണ്‍ 28 നാണ് ഇരുവരും മതാചാര പ്രകാരം പാലാവയല്‍ സെന്റ്‌ജോണ്‍സ് ചര്‍ച്ചില്‍ വിവാഹിതരായത്. ഭര്‍ത്താവിന്റെ തൃശ്ശൂരുള്ള വീട്ടില്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരായി ജീവിച്ചു വരവെ 2021 ഡിസംബര്‍ ഒന്ന് വരെയുള്ള കാലയളവിലും തുടര്‍ന്ന് പരാതിക്കാരിയുടെ പാലാവയല്‍ ഏണിച്ചാല്‍ എന്ന സ്ഥലത്തുള്ള വീട്ടില്‍ താമസ്സിച്ചു വന്ന 2021 ഡിസംബര്‍ 1 മുതല്‍ 2022 ജൂണ്‍ മാസം വരെയുള്ള കാലയളവിലും 1 മുതല്‍ 3 വരെ പ്രതികള്‍ ചേര്‍ന്ന് കൂടുതല്‍ പണവും സ്വര്‍ണ്ണാഭരണങ്ങളും ആവശ്യപ്പെട്ടും പരാതിക്കാരി പെണ്‍കുഞ്ഞിനെയാണ് പ്രസവിച്ചതെന്ന് പറഞ്ഞ് മാനസീകമായി പീഢിപ്പിച്ചുവെന്ന് യുവതി പരാതിയില്‍ പറയുന്നു.

പരാതിക്കാരിയുടെ കൈവശമുണ്ടായിരുന്ന 50000/ രൂപയും 10000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും ഭർത്താവ് നിര്‍ബ്ബന്ധിച്ച് വാങ്ങിച്ചുവെന്നും പണയം വെക്കാനെന്നു പറഞ്ഞ് പരാതിക്കാരിയുടെ 10 പവന്‍ സ്വർണ്ണാഭരണങ്ങള്‍ ഭർത്താവും 4 ഭർതൃമാതാവും വാങ്ങിച്ചത് നാളിതുവരെ തിരികെ കൊടുക്കാതെ വിശ്വാസവഞ്ചന കാണിച്ചതായും പരാതിയില്‍ പറയുന്നു.

Read Previous

കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ 5 പേർ പിടിയിൽ

Read Next

ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറി