ക്യാൻസർ ബാധിച്ച വിഷമത്തിൽ ഗൃഹനാഥൻ തൂങ്ങിമരിച്ചു

കാഞ്ഞങ്ങാട് : ക്യാൻസർ രോഗം ബാധിച്ചതിന്റെ  മനോവിഷമത്തിൽ 50 കാരൻ തൂങ്ങിമരിച്ചു. അജാനൂർ മണ്ണടിയിൽ ഇന്ന് പുലർച്ചെയാണ് ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണടിയിലെ കണ്ണന്റെ മകൻ കെ.വി. കുമാരനാണ് 50, വീടിന് സമീപത്തെ പഴയ വീട്ടിൽ തൂങ്ങി മരിച്ചത്.

ഇന്നലെ രാത്രി പതിവ് പോലെ ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ ഇന്ന് പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യ : ബാലാമണി. മക്കൾ : അനീഷ, അക്ഷയ (വിദ്യാർത്ഥികൾ). മൃതദേഹം ഹോസ്ദുർഗ്ഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Read Previous

നീലേശ്വരം ബസ് സ്റ്റാന്റ് നിർമ്മാണ ഫയൽ ചുവപ്പ് നാടയിൽ

Read Next

കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ 5 പേർ പിടിയിൽ