പോലീസ് സ്റ്റേഷനിൽ പ്രതിയുടെ പരാക്രമം

ബേക്കൽ : പരാതിയെക്കുറിച്ചന്വേഷിക്കാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ച പ്രതി പോലീസ് സ്റ്റേഷനിൽ നടത്തിയ പരാക്രമത്തിൽ പോലീസുദ്യോഗസ്ഥന് പരിക്ക്. ഇന്നലെ ഉച്ചയ്്്ക്ക് 1.30-ന്  ബേക്കൽ പോലീസ് സ്റ്റേഷനിലാണ് സംഭവം. ബേക്കൽ ജംഗ്ഷനിലെ മൊയ്തീൻ കുഞ്ഞിയുടെ മകൻ അഷ്റഫിനെതിരെ മാതാവ് ഖൈറുന്നീസ നൽകിയ പരാതിയെക്കുറിച്ചന്വേഷിക്കാൻ ഇരുവരെയും ഇന്നലെ പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു.

പരാതിക്കാരി പോലീസുദ്യോഗസ്ഥനോട് സംസാരിക്കുന്നതിനിടെ അഷ്റഫ് അവരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ചപ്പോഴാണ് ബേക്കൽ സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ഹരീഷ് വർമ്മയെ അഷ്റഫ് ആക്രമിച്ചത്.

പോലീസുദ്യോഗസ്ഥന്റെ കൈയ്യിൽ കുപ്പിച്ചില്ല്  കൊണ്ട് മുറിവേൽപ്പിച്ച അഷ്റഫിനെതിരെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനാണ് പോലീസ് കേസെടുത്തത്. മാതാവിനെ തെറി വിളിച്ചതിനും വീട്ടുപകരണങ്ങൾ അടിച്ചു തകർത്തതിനും യുവാവിനെതിെര മറ്റൊരു കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്.

LatestDaily

Read Previous

പയ്യന്നൂർ സ്റ്റീൽ ബോംബ് രണ്ടു പ്രതികൾ ഒളിവിൽ

Read Next

മരുന്ന് വിതരണത്തിന്റെ പേരിൽ 61 കാരന്റെ 43 ലക്ഷം തട്ടിയെടുത്തു