തടവുകാരുടെ ശുചിമുറിക്ക് സമീപം മൊബൈൽ   ഫോൺ 

ചീമേനി : ചീമേനി തുറന്ന ജയിലിൽ തടവുകാരുടെ ബാരക്കിന് സമീപത്തെ  ശുചിമുറി പരിസരത്തു നിന്നും മൊബൈൽ ഫോൺ കണ്ടെത്തി. ഇന്നലെ അസിസ്റ്റന്റ് പ്രിസൺസ് ഓഫീസർ നടത്തിയ പരിശോധനയ്ക്കിടെയാണ് ജയിലിനുള്ളിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തുന്നത്. തുറന്ന ജയിലിലെ ഏ ബാരക്കിന് സമീപത്തെ ശുചിമുറിയുടെ പരിസരത്താണ് സിം കാർഡില്ലാത്ത മൊബൈൽ ഫോൺ കണ്ടെത്തിയത്. 

സംഭവത്തിൽ തുറന്ന ജയിൽ സൂപ്രണ്ട് വി. വിജയകുമാർ 40, ചീമേനി പോലീസിൽ  നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചു.  തടവുകാർ രഹസ്യമായി സൂക്ഷിച്ചതാണ്  മൊബൈൽ ഫോണെന്ന് സംശയിക്കുന്നു. സിം ഊരിമാറ്റിയ ശേഷം ഫോൺ ശുചിമുറിയുടെ പരിസരത്ത് രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.  ജയിലിൽ ഫോൺ കണ്ടെത്തിയതിൽ തടവുകാരെ വിശദമായി ചോദ്യം ചെയ്യും.

Read Previous

അനധികൃത ഹോട്ടൽ: കൗൺസിൽ യോഗത്തിൽ കത്തിക്കയറി

Read Next

അന്താരാഷ്ട്ര ടി20യിൽ സെഞ്ച്വറി നേടുന്ന, ഏറ്റവും പ്രായംകുറഞ്ഞ താരമായി 18കാരന്‍