മാണിക്കോത്ത് കവർച്ച

കാഞ്ഞങ്ങാട് : ആൾത്താമസമില്ലാതിരുന്ന വീട്ടിൽ കവർച്ച. കുടുംബാംഗങ്ങൾ വീടുപൂട്ടി കല്യാണത്തിന് പോയ തക്കത്തിലാണ് മാണിക്കോത്ത് കവർച്ച നടന്നത്. മുസ്്ലീം ലീഗ് മാണിക്കോത്ത് ശാഖാ സിക്രട്ടറി എൻ.വി. നാസറിന്റെ വീട്ടിൽ നിന്നാണ് സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിക്കപ്പെട്ടത്.

ജൂലൈ 23-ന് ശനിയാഴ്ചയാണ് നാസർ കോട്ടയത്തുള്ള സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വീടുപൂട്ടിപോയത്. ഇന്നലെ രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നത് ശ്രദ്ധയിൽപ്പെട്ടത്. അടുക്കള ഭാഗത്തുള്ള വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തു കടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന കാൽ ലക്ഷം രൂപയും സ്വർണ്ണാഭരണങ്ങളുമാണ് കവർന്നത്.

ഹോസ്ദുർഗ്ഗ് പോലീസ് വീട്ടിൽ പരിശോധന നടത്തി. വിരലടയാള വിദഗ്ദരും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. എൻ.വി. നാസറിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കോട്ടച്ചേരി കുന്നുമ്മലിൽ ഏതാനും ദിവസം മുമ്പ് നടന്ന ക്ഷേത്രക്കവർച്ചകളിൽ പോലീസിന്  ഇതേവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല.

Read Previous

മാലിന്യ കൂമ്പാരം ഹോട്ടലിന് പിറകിലേക്ക് തള്ളുന്നു; വ്യാപാരികള്‍ കൊതുകു വലയത്തില്‍

Read Next

മകനെ മർദ്ദിച്ച പിതാവിനെതിരെ കേസ്