മകനെ മർദ്ദിച്ച പിതാവിനെതിരെ കേസ്

കാഞ്ഞങ്ങാട് : മദ്യപിച്ചെത്തി മകനെ മർദ്ദിക്കുകയും പഠനോപകരണങ്ങൾ കത്തിച്ച ശേഷം വീട്ടിൽ നിന്നും ഇറക്കി വിടുകയും  ചെയ്ത പിതാവിനെതിരെ ഹോസ്ദുർഗ്ഗ് പോലീസ്  ബാലനീതി നിയമപ്രകാരം കേസെടുത്തു.

ചിത്താരിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന 13 കാരനെയാണ് പിതാവ് മദ്യപിച്ചെത്തി ബെൽറ്റ് കൊണ്ടടിച്ചത്. ഇതിന് ശേഷം കുട്ടിയുടെ പാഠപുസ്തകവും യൂണിഫോമും കത്തിക്കുകയും കുട്ടിയെ വീട്ടിൽ നിന്നും ഇറക്കി വിടുകയും ചെയ്തു.

വിദ്യാർത്ഥിയുടെ പരാതിയിൽ പിതാവായ അബ്ദുൾ സത്താറിനെതിരെയാണ് ഹോസ്ദുർഗ്ഗ് പോലീസ് ജെ.ജെ. ആക്ട് പ്രകാരം കേസെടുത്തത്.

Read Previous

മാണിക്കോത്ത് കവർച്ച

Read Next

‘രാജ്യത്ത് ഇടതുപക്ഷ ഭീകരവാദം കുറഞ്ഞു വരുന്നു’