പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ കാപ്പ പ്രതി പിടിയിൽ

കാഞ്ഞങ്ങാട് : പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽക്കഴിഞ്ഞ മോഷണക്കേസ്സിലെ പ്രതി ഇട്ടമ്മൽ കൊളവയൽ സ്വദേശി ഷംസീറിനെ 25, കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ അറസ്റ്റ് ചെയ്തു.  പ്രതിക്ക് ഹോസ്ദുർഗ്. കാസർകോട്. നീലേശ്വരം. കണ്ണൂർ ടൗൺ എന്നി പോലീസ് സ്റ്റേഷനുകളിൽ മോഷണം. കവർച്ച, തീവെയ്പ്, വധശ്രമം തുടങ്ങിയ കേസ്സുകളുണ്ട്. 

പോലീസ് സംഘത്തിൽ എസ്ഐ, അബൂബക്കർ കല്ലായി, പോലീസുദ്യോഗസ്ഥരായ ജിനേഷ്, സജിത്ത്, രജീഷ് എന്നിവർ ഉണ്ടായിരുന്നു.കാപ്പ ചുമത്തിയതിനെ തുടർന്ന് കഴിഞ്ഞ 2 മാസമായി ഷംസീർ പോലീസിന് പിടികൊടുക്കാതെ ഒളിവിൽ കഴിയുകയായിരുന്നു.

Read Previous

ഡൽഹി മങ്കിപോക്സ് രോഗിയുടെ അണുബാധയുടെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യം

Read Next

സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസം