വിജിലൻസ് റെയ്ഡ് : കാസർകോട്  നഗരസഭയിൽ ക്രമക്കേട്

കാസർകോട് : കോർപ്പറേഷനുകളിലും നഗരസഭകളിലും കെട്ടിട നമ്പർ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികളിൽ വിജിലൻസ് ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ ട്രൂ ഹൗസ് റെയ്ഡിൽ കാസർകോട് നഗരസഭയിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തി. വിജിലൻസ് മേധാവി മനോജ് അബ്രഹാമിന്റെ നിർദ്ദേശപ്രകാരമാണ് ഇന്നലെ സംസ്ഥാന വ്യാപകമായി നഗരസഭകളിലും കോർപ്പറേഷനുകളിലും മിന്നൽ പരിശോധന നടന്നത്.

6 സിറ്റി കോർപ്പറേഷനുകളിലും 53 നഗരസഭകളിലുമാണ് ഇന്നലെ വിജിലൻസ് റെയ്ഡ് നടന്നത്. കാസർകോട് നഗരസഭയിൽ കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതിൽ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കെട്ടിടങ്ങൾക്ക് നമ്പർ അനുവദിക്കാത്തതിലും ക്രമക്കേടുകളുണ്ട്.

LatestDaily

Read Previous

യുവ ഫോട്ടോഗ്രാഫർ തൂങ്ങി മരിച്ചു

Read Next

കോവിഡ് മരണങ്ങള്‍ കേരളം അറിയിക്കുന്നത് വൈകിയെന്ന് കേന്ദ്രം