ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : കാസർകോട് വിജിലൻസ് സംഘം ഇന്നലെ കാഞ്ഞങ്ങാട് നഗരസഭ പ്രദേശങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ നമ്പറില്ലാതെ പ്രവർത്തിക്കുന്ന രണ്ട് പ്രധാന ഫ്ളാറ്റുകൾ കണ്ടെത്തി. കല്ലൂരാവി റോഡിൽ പ്രവർത്തിക്കുന്ന ബഷീർ ക്വാർട്ടേഴ്സ്, ഫസലുൽ റഹ്മാന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു ക്വാർട്ടേഴ്സ് എന്നിവയാണ് നഗരസഭനമ്പർ പോലുമില്ലാതെ 2 വർഷക്കാലമായി കുടുംബങ്ങൾ താമസിച്ചു വരുന്നതായി കണ്ടെത്തിയത്.
താഴത്തെ നിലയിൽ ഷോപ്പു മുറികളും, മുകൾ നിലയിൽ കുടുംബസമേതം താമസിക്കാനുള്ള മുറികളും നിർമ്മിച്ച് വാടകയ്ക്ക് കൊടുത്തതായി കണ്ടെത്തിയിട്ടും, നഗരസഭ ഈ അനധികൃത ഫ്ലാറ്റുകൾക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഈ ഫ്ലാറ്റ് കെട്ടിടങ്ങൾ നിർമ്മിച്ചതും കേരള കെട്ടിട നിർമ്മാണച്ചട്ടങ്ങൾ പാടെ ലംഘിച്ചുകൊണ്ടാണ്. ഈ ഫ്ലാറ്റുകളുടെ നികുതി ഇനത്തിൽ തന്നെ കഴിഞ്ഞ 2 വർഷക്കാലമായി നല്ലൊരു തുക നഗരസഭയ്ക്ക് നഷ്ടം വന്നിട്ടുണ്ട്.
കാസർകോട് തളങ്കരയിൽ മറീന എന്ന് പേരിട്ട പത്തുനില കൂറ്റൻ ഫ്ലാറ്റിൽ 20 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഈ ഫ്ലാറ്റിന് കാസർകോട് നഗരസഭയിൽ രണ്ടുവർഷമായിട്ടും യാതൊരു രേഖകളും ഇല്ലെന്ന് ഇന്നലെ നടന്ന പരിശോധനയിൽ വിജിലൻസ് കണ്ടെത്തി.
കാഞ്ഞങ്ങാടിന്റെ തീരദേശമായ അനന്തംപള്ളയിൽ ഒരു സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുന്ന കെട്ടിടം ഭാരതീയ സ്റ്റേറ്റ് ബാങ്ക് കാഞ്ഞങ്ങാട് ശാഖ പ്രവർത്തിച്ചു വരുന്ന പുതിയകോട്ടയിലെ വിജയമാൾ, രാംനഗർ റോഡിലുള്ള എമിറേറ്റ്സ് കെട്ടിടം, നോർത്ത് കോട്ടച്ചേരി പത്മപോളി ക്ലിനിക്കിന് എതിർവശത്തുള്ള പുത്തൻ കെട്ടിടം എന്നിവയും വിജിലൻസ് സംഘം പരിശോധിച്ചു.