ചീട്ടുകളി സംഘം പിടിയിൽ 

കാഞ്ഞങ്ങാട് : മാവുങ്കാൽ മൂലക്കണ്ടത്ത് ചൂതാട്ടത്തിലേർപ്പെട്ടിരുന്ന മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. മൂലക്കണ്ടത്തെ ജലസംഭരണിക്ക് സമീപം പൊതുസ്ഥലത്ത് ചീട്ടുകളിയിലേർപ്പെട്ട സംഘത്തെയാണ് ഹൊസ്ദുർഗ്ഗ് എസ്.ഐ. കെ.പി. സതീഷും സംഘവും പിടികൂടിയത്.

മൂലക്കണ്ടത്തെ കൃഷ്ണന്റെ മകൻ കെ.രാജു 48, ബിജു. കെ 39, ഷിജു. കെ 32 എന്നിവരെയാണ് പിടികൂടിയത്. പ്രതികളിൽ നിന്നും 1090 രൂപയും പിടിച്ചെടുത്തു. മൂവർക്കുമെതിരെ ഹൊസ്ദുർഗ്ഗ് പോലീസ് കെ.ജി. ആക്ട് പ്രകാരം കേസെടുത്തു.

Read Previous

നഗരസഭകളിൽ അഴിമതി സർവ്വത്ര; പരിശോധന തുടരും 

Read Next

കഞ്ചാവുമായി യുവാവ്  പിടിയിൽ