Breaking News :

കഞ്ചാവുമായി യുവാവ്  പിടിയിൽ

ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ. പി. ഷൈനിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു കിലോയിലധികം വരുന്ന കഞ്ചാവുമായി കൊളവയൽ ഇട്ടമ്മൽ സുമയ്യ മൻസിലിൽ  അബ്ദുൽ അസീസ് 28, പിടിയിലായി.

പ്രതിയെ പിടികൂടിയ സംഘത്തിൽ ഹോസ്ദുർഗ് എസ്ഐ  രാജീവൻ   ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങൾ ആയ എസ്ഐ അബൂബക്കർ കല്ലായി സിപിഒ രജീഷ്, ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലെ എസ്്സിപിഒ ബിജു, സിപിഒ ധന്യ, ഡ്രൈവർ സനൂപ് എന്നിവർ ഉണ്ടായിരുന്നു. യുവാവിനെ കോടതി റിമാന്റ് ചെയ്തു.

Read Previous

ചീട്ടുകളി സംഘം പിടിയിൽ 

Read Next

യുവാവിനെ കാണാനില്ല