രണ്ട് പോക്സോ കേസുകളിൽ 3 പേർ അറസ്റ്റിൽ

ബേക്കൽ : ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്ത രണ്ട് പോക്സോ കേസിൽ 3 പ്രതികൾ അറസ്റ്റിലായി. പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലായി നടന്ന വ്യത്യസ്ത സംഭവങ്ങളിലാണ് 3 പേർ പോലീസ് പിടിയിലായത്. പെരിയയ്ക്ക് സമീപമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സുന്ദര, ഗംഗാധരൻ എന്നിവരെയാണ് ബേക്കൽ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

ഇൗ കേസിലുൾപ്പെട്ട ഓട്ടോ ഡ്രൈവറെ പിടികിട്ടാനുണ്ട്. 14 കാരിയായ പെൺകുട്ടിയെ 3 വർഷം മുമ്പാണ് ഓട്ടോഡ്രൈവറടക്കമുള്ള സംഘം പീഡിപ്പിക്കാൻ ശ്രമിച്ചത്. പീഡനശ്രമത്തെത്തുടർന്ന് കടുത്ത വിഷാദ രോഗത്തിനടിമയായ പെൺകുട്ടിക്ക് നടത്തിയ മനഃശാസ്ത്ര കൗൺസിലിങ്ങിനിടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഇതേത്തുടർന്ന് ലഭിച്ച പരാതിയിൽ ബേക്കൽ പോലീസ് 3 പേർക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായൂപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മറ്റൊരു യുവാവിനെയും ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

LatestDaily

Read Previous

ഹൊസ്ദുർഗ്ഗ് ഇൻസ്പെക്ടർ കെ.പി. ഷൈനിനെ മാറ്റി

Read Next

ജ്വല്ലറി ഉടമയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി സമാനമായ മറ്റൊരു കേസിലും പ്രതി