കഞ്ചാവുമായി യുവാവ് പിടിയിൽ

കാഞ്ഞങ്ങാട് : അതിഞ്ഞാലിൽ യുവാവിന്റെ താമസ സ്ഥലത്ത് നിന്നും ഹോസ്ദുർഗ്ഗ് പോലീസ് കഞ്ചാവ് പിടികൂടി. അതിഞ്ഞാലിലെ സ്വകാര്യാശുപത്രിക്ക് സമീപം ഹസൻകുഞ്ഞി എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ മുറിയിൽ താമസക്കാരനായ യുവാവിൽ നിന്നാണ് പോലീസ് ഒരു കിലോയിലധികം കഞ്ചാവ് പിടികൂടിയത്.

ഹോസ്ദുർഗ്ഗ് എസ്ഐ, കെ.പി. സതീഷ് ഇന്നലെ സന്ധ്യയ്ക്ക് 7.10-ന് നടത്തിയ പരിശോധനയിലാണ് മുറിക്കുള്ളിൽ നിന്നും 1.118 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. കളനാട് സ്വദേശിയായ കെ.കെ. ഷമീർ  35, താമസിച്ചിരുന്ന മുറിക്കുള്ളിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തിൽ യുവാവിനെതിരെ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു.

Read Previous

എൻഡോസൾഫാൻ ഇരകൾക്ക് ടാറ്റാ ആശുപത്രി ഉപയോഗപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹർജി

Read Next

നിരോധിത പാന്‍മസാലയുമായി യുവാവ് വീണ്ടും പിടിയിൽ