കാഞ്ഞങ്ങാട് സ്വദേശിയായ ഹോട്ടൽ തൊഴിലാളി തലശ്ശേരി ലോഡ്ജിൽ  മരിച്ചനിലയിൽ

തലശ്ശേരി  : കാഞ്ഞങ്ങാട് സ്വദേശിയായ ഹോട്ടൽ തൊഴിലാളി തലശ്ശേരിയിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ. മൂഴിക്കരയിൽ നിന്നും കല്യാണം കഴിച്ച കാട്ടിൽ പറമ്പത്ത് പി കെ ചന്ദ്രനെയാണ് 45, തിരുവങ്ങാട്‌ ടെമ്പിൾ ഗേറ്റിലെ ശാന്തിഭവൻ ലോഡ്‌ജ്‌ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്   കുടുംബത്തിൽ നിന്നും അകന്നു  കഴിഞ്ഞ 11 മാസങ്ങളായി ലോഡ്ജിലായിരുന്നു താമസം.

15-ാം നമ്പർ മുറിയിലാണ് കട്ടിലിൽ നിന്നും നിലത്ത് വീണു മരിച്ച നിലയിൽ കാണപ്പെട്ടത്. പഴയ ബസ്‌സ്‌റ്റാന്റ്‌ ജൂബിലിഷോപ്പിങ്ങ്‌ കോംപ്ലക്‌സിലെ ചായക്കടയിൽ ജോലിക്കാരനാണ്‌. കഴിഞ്ഞ ശനിയാഴ്ച വരെ കടയിലെത്തിയിരുന്നു. തിങ്കളാഴ്‌ച ഉച്ചയോടെയാണ്‌  തറയിൽ മരിച്ചതായി കണ്ടത്‌. തലക്ക്‌ ക്ഷതമേറ്റിട്ടുണ്ട്‌. തലശ്ശേരി പോലീസും വിരലടയാള വിദഗ്ദരും ശ്വാന സേനയും എത്തി പരിശോധിച്ചു. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് വിവരം.  മൂന്നുമക്കളുണ്ട്‌. മൃതദേഹം ജനറൽ ആശുപത്രിയിൽ.

Read Previous

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നല്‍കി ഡികെ ശിവകുമാർ

Read Next

വൈകിയെത്തിയത്  ചോദ്യം ചെയ്ത ഭാര്യക്ക് ഭർത്താവിന്റെ മർദ്ദനം