കാഞ്ഞങ്ങാട്ട് കെട്ടിട നിയമം കടലാസിൽ അനധികൃത നിർമ്മാണം തകൃതിയിൽ

∙പാർക്കിംഗ് കാണിച്ച് ലൈസൻസ് സമ്പാദിച്ചശേഷം പാർക്കിംഗ് മുറികളാക്കി മാറ്റി

കാഞ്ഞങ്ങാട് : രണ്ടാം ഗ്രേഡ് നഗരസഭയായ കാഞ്ഞങ്ങാട് നഗരത്തിൽ പരക്കെ അനധികൃത നിർമ്മാണം. കെട്ടിട നിർമ്മാണച്ചട്ടങ്ങൾ കാറ്റിൽപ്പറത്തി നോർത്ത് കോട്ടച്ചേരി മുതൽ പടന്നക്കാട് തോട്ടം ജംഗ്ഷൻ വരെ അനധികൃത നിർമ്മാണങ്ങൾ തകൃതിയിൽ നടക്കുന്നു.

കോട്ടച്ചേരി കുന്നുമ്മലിൽ നിർമ്മാണം പൂർത്തിയായ കെട്ടിടത്തിന്റെ അടിത്തട്ടിൽ പാർക്കിംഗ് കാണിച്ച ശേഷം നഗരസഭാ അനുമതി സമ്പാദിക്കുകയും, ഇപ്പോൾ ഇൗ കെട്ടിടത്തിന്റെ പാർക്കിംഗ് മുറികളാക്കി വാടകയ്ക്ക് നൽകുകയും ചെയ്തു. പുതിയകോട്ട വിനായക ബസ് സ്റ്റോപ്പിൽ പണിതുവരുന്ന കൂറ്റൻ അഞ്ചുനില ക്കെട്ടിടത്തിന്റെ പാർക്കിംഗ്  കെട്ടിടത്തിന്റെ ഏറ്റവും അടിത്തട്ടിൽ ബേസ്മെന്റിലാണ്. കാണിച്ചിട്ടുള്ളത്.

കെട്ടിടങ്ങളുടെ പാർക്കിംഗ് കെട്ടിടത്തിന് ഏറ്റവുമടിയിൽ കാണിക്കുന്ന കെട്ടിടങ്ങളിലാണ് പാർക്കിംഗ് പിന്നീട് മുറികളാക്കി മാറ്റി വാടകയ്ക്ക് നൽകി വരുന്നത്. ഇത്തരം മുറികൾക്ക് നഗരസഭാ അനുമതിയും നമ്പരുമുണ്ടാകില്ല. പാർക്കിംഗ് ഇല്ലാത്ത കെട്ടിടങ്ങളും കെട്ടിട ഉടമകളും നഗരസഭയ്ക്കും നഗരസഭ ഉദ്യോഗസ്ഥർക്കും ആവശ്യമാണ്.

ഇത്തരം കെട്ടിടമുടമകൾ അതാതു നഗര ഭരണത്തെ നയിക്കുന്നവരുടെ ഉറ്റ ചങ്ങാതിമാരായിരിക്കും.  പെട്ടെന്ന് പണത്തിന് ആവശ്യം വരുമ്പോൾ അനധികൃത കെട്ടിട നിർമ്മാതാക്കളായ വൻതോക്കുകളെ വിളിച്ചാൽ പണം േമശപ്പുറത്തെത്തുമെന്നതാണ് ഇത്തരം കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കാതിരിക്കാനുള്ള കാരണം.

നോർത്ത് കോട്ടച്ചേരിയിൽ ഒരു ആശുപത്രിക്ക് അനുമതി പത്രം നൽകാൻ കാഞ്ഞങ്ങാട് നഗരസഭയിലെ ഒരു മുൻ അധികാരി ആവശ്യപ്പെട്ട കൈക്കൂലി 15 ലക്ഷം രൂപയാണ്. ആശുപത്രി മാനേജ്മെന്റ് ഇൗ വിവരം സിപിഎം നേതൃത്വത്തെ അറിയിക്കുകയും, ഇതോടെ പാർട്ടി ഏരിയാ നേതൃത്വത്തിൽ കലാപമുയരുകയും ചെയ്തു.

LatestDaily

Read Previous

അധ്യക്ഷയുടെ പിഎ പരിഗണനയിൽ എം. രാഘവൻ 

Read Next

പെൺകുട്ടിക്ക് നേരെ പീഡനശ്രമം