വൈകിയെത്തിയത്  ചോദ്യം ചെയ്ത ഭാര്യക്ക് ഭർത്താവിന്റെ മർദ്ദനം

വെള്ളരിക്കുണ്ട് : വീട്ടിൽ സ്ഥിരമായി വൈകിയെത്തുന്നത് ചോദ്യം ചെയ്ത ഭാര്യയെ മുടിക്ക് കുത്തിപ്പിടിച്ച് മർദ്ദിച്ച ഭർത്താവിനെതിരെ പോലീസ് കേസ്. മാലോം ചരുമ്പക്കോട്ടാണ് ഭർത്താവ് ഭാര്യയെ ക്രൂരമായി മർദ്ദിച്ചത്. ചരുമ്പക്കോട് നല്ലോല പൊയ്കയിൽ  ജയ്സണാണ് ഭാര്യ സിന്ധുവിന്റെ 25, മുടിക്ക് കുത്തിപ്പിടിച്ച് മർദ്ദിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തത്.

നിലത്ത് വീണ ഭാര്യയെ മുടിക്ക് പിടിച്ചുയർത്തിയ ജെയ്സൺ അവരുടെ തല വാതിൽപ്പടിയിൽ ഇടിക്കുകയും ചെയ്തു. ജയ്സൺ വീട്ടിൽ താമസിച്ചെത്തുന്നതിനെക്കുറിച്ച് സിന്ധു പരാതി പറഞ്ഞിരുന്നു. ഇതാണ് മർദ്ദനത്തിന് കാരണം.

Read Previous

കാഞ്ഞങ്ങാട് സ്വദേശിയായ ഹോട്ടൽ തൊഴിലാളി തലശ്ശേരി ലോഡ്ജിൽ  മരിച്ചനിലയിൽ

Read Next

ബസ് യാത്രയ്ക്കിടെ അധ്യാപികയുടെ സ്വർണ്ണമാല കാണാതായി