കുന്നുമ്മൽ കവർച്ച: പ്രതികളുടെ ക്യാമറാദൃശ്യം പുറത്തുവിട്ടു

കാഞ്ഞങ്ങാട് : കോട്ടച്ചേരി കുന്നുമ്മലിൽ നടന്ന ക്ഷേത്രക്കവർച്ചകളിലെ പ്രതികളുടെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ ഹൊസ്ദുർഗ് പോലീസ് പുറത്തു വിട്ടു. ക്ഷേത്രത്തിന് മുമ്പിലൂടെ നടന്ന് പോകുന്ന രണ്ട് യുവാക്കളുടെ ദൃശ്യങ്ങളാണ് പോലീസ് പുറത്തു വിട്ടത്.

മുഖം പകുതിയിലധികം മറച്ച യുവാവിന്റെയും, മുഖം മറയ്ക്കാത്ത മറ്റൊരു യുവാവിന്റെയും ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. കുന്നുമ്മൽ വിഷ്ണുമൂർത്തി ക്ഷേത്രം, അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്.

Read Previous

പച്ചക്കറി വ്യാപാരി എ കെ ദാമോദരൻ അന്തരിച്ചു

Read Next

അഗ്നിപഥ് പദ്ധതി; ഹർജികൾ ഇന്ന് പരിഗണിക്കും