തട്ടിക്കൊണ്ടുപോകൽ സംഘത്തെ തേടി കർണ്ണാടക പോലീസ് ചന്തേരയിൽ 

തൃക്കരിപ്പൂർ : ബംഗളൂരു കേന്ദ്രീകരിച്ച് വാഹനയാത്രക്കാരെ തട്ടിക്കൊണ്ടുപോയി പണം പിടിച്ചു പറിക്കുന്ന സംഘത്തെ തേടി കർണ്ണാടക പോലീസ് ചന്തേരയിലെത്തി. കഴിഞ്ഞ ദിവസമാണ് കർണ്ണാടക പോലീസ് എസ്.ഐ എസ്. മണിയുടെ  നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോകൽ സംഘത്തെ തേടി ചന്തേരയിലെത്തിയത്.

ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിലെ ചന്തേര വലിയ പള്ളിക്ക് സമീപം താമസിക്കുന്ന നൗഷാദ്, കണ്ണൂർ കടപ്പുറം സ്വദേശി, നീലേശ്വരം കരുവാച്ചേരിയിൽ വിവാഹം കഴിച്ച മടക്കര സ്വദേശി, മാണിയാട്ട് ചെറിയ പള്ളിക്ക് സമീപം വിവാഹം കഴിച്ച പയ്യന്നൂർ പെരുമ്പ സ്വദേശി എന്നിവരെ തേടിയാണ് കർണ്ണാടക പോലീസ് ഇന്നലെ പകൽ 3 മണിയോടെ ചന്തേരയിലെത്തിയത്.

ചന്തേര പോലീസിന്റെ സഹായത്തോടെ കർണ്ണാടക പോലീസ് ഇന്നലെ മടക്കരയിലും, ചന്തേരയിലും പരിശോധന നടത്തി. കണ്ണൂർ സ്വദേശി പോലീസ് വലയിലായതായി സൂചനയുണ്ട്. വാഹനങ്ങൾ തടഞ്ഞുനിർത്തി യാത്രക്കാരെ തട്ടിക്കൊണ്ടുപോയി പണം പിടിച്ചുപറിക്കുകയെന്നതാണ് സംഘത്തിന്റെ രീതി.

Read Previous

എഡിഎംഏയുമായി യുവാവ് പിടിയിൽ

Read Next

മുൻസിപ്പൽ സ്റ്റാഫ് യൂണിയൻ സംസ്ഥാന വനിതാ ക്യാമ്പ് തുടങ്ങി