അനധികൃത ഹോട്ടൽ; പ്രതിഷേധം കടുത്തു

കാഞ്ഞങ്ങാട്: നഗരസഭ കാര്യാലയ മുറ്റത്ത് പഴയ താലൂക്ക് ഓഫീസ് വളപ്പിൽ മൂന്നു വർഷമായി നടത്തി വരുന്ന അനധികൃത ഹോട്ടലിന് എതിരെ ജനങ്ങളിൽ പ്രതിഷേധം കടുത്തു. നഗരത്തിൽ നഗരസഭാ അനുമതിയില്ലാതെ ഒരു ഭക്ഷണശാല മൂന്നു വർഷം നടത്താൻ മൗനാനുവാദം നൽകിയ നഗരസഭ അധികൃതർ, മുൻ നഗരസഭാ ചെയർമാന്റെ പത്്നി ഏറ്റെടുത്ത് നടത്തുന്ന ഭക്ഷണശാലയ്ക്ക് നേരെ ഇത്രയും നാൾ കണ്ണടക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

അനധികൃത ഭക്ഷണശാല ഉദ്ഘാടനം ചെയ്ത അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ മുൻ ചെയർമാൻ തെറ്റിദ്ധരിപ്പിച്ചതിനെതുടർന്നാണ് മന്ത്രി 2019-ൽ ഈ ഭക്ഷണശാല ഉദ്ഘാടനം ചെയ്തു കൊടുത്തത്. അനധികൃതമായ ഭക്ഷണശാല മാത്രമല്ല, അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഏതൊരു സ്ഥാപനവും നോട്ടീസ് നൽകി നഗരസഭയ്ക്ക് അടച്ചുപൂട്ടാൻ നഗരസഭ ചട്ടങ്ങളിൽ അനുവാദം നൽകിയിട്ടുണ്ട്.

ഈ അനധികൃത കുടുംബശ്രീ ഹോട്ടലിൽ നിന്ന് നാളിതുവരെ ഉച്ചഭക്ഷണം കഴിച്ചവരിൽ ഭൂരിഭാഗവും മാന്തോപ്പിലും, കോട്ടയ്ക്കകത്തും പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളിലെ ജീവനക്കാരായിരുന്നു. ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച്  വിദ്യാർത്ഥിനി മരിച്ചതുപോലുള്ള സംഭവങ്ങൾ ഇത്തരം അനധികൃത ഹോട്ടലുകളിലുണ്ടായാൽ, നഷ്ടപരിഹാരം തേടി ഹോട്ടലുടമയ്ക്കെതിരെ കോടതിയെ സമീപിക്കാൻ പോലും കഴിയാതെവരും.

അനധികൃത ഹോട്ടൽ സംഭവം ലേറ്റസ്റ്റ്, നഗരസഭ അധികൃതരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയിൽകൊണ്ടുവന്നിട്ടും, സിപിഎം ഭരിക്കുന്ന കാഞ്ഞങ്ങാട് നഗരഭരണകൂടം ഇന്നുവരെ ഈ ഹോട്ടലിന് ഒരു നോട്ടീസ്  പോലും നൽകാൻ തയ്യാറായിട്ടില്ല. മുസ്്ലീം ലീഗ് നയിക്കുന്ന പ്രതിപക്ഷവും, ബിജെപിക്ക് ആറ് അംഗങ്ങളും നഗരസഭയിലുണ്ട്. ഇവരെല്ലാം നഗരസഭയുടെ വഴിവിട്ട പോക്കിനേയും അഴിമതിയേയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നത് കടുത്ത ജനവഞ്ചനയായി മാറിയിട്ടുണ്ട്.

LatestDaily

Read Previous

പുതിയ മാറ്റം അവതരിപ്പിച്ച് യൂബർ; ഡ്രൈവർമാർ യാത്ര കാൻസൽ ചെയ്യില്ല

Read Next

കേസ് വിചാരണ വേളയിൽ അഭിഭാഷകരുടെ സംസാരം,കോടതി അതൃപ്തി അറിയിച്ചു