മുൻസിപ്പൽ സ്റ്റാഫ് യൂണിയൻ സംസ്ഥാന വനിതാ ക്യാമ്പ് തുടങ്ങി

കാഞ്ഞങ്ങാട് : സ്ത്രീകൾ ഭരണ രംഗത്തേക്ക് വൻതോതിൽ കടന്നുവരണമെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം  പി. കെ. ശ്രീമതി. സ്ത്രീകൾ ഭരണരംഗത്ത് ഉയർന്ന് വരുന്നതിനെതിരെ നിഷേധാത്മക സമീപനം സ്വീകരിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും  അവർ ആരോപിച്ചു.

കേരള  മുൻസിപ്പൽ ആന്റ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയന്റെ സംസ്ഥാന വനിതാ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി. കെ. ശ്രീമതി. ജനങ്ങളുടെ  അന്നം മുട്ടിക്കുന്ന സർക്കാരാണ് കേന്ദ്രം  ഭരിക്കുന്നതെന്ന് പി. കെ. ശ്രീമതി ആരോപിച്ചു. മതന്യൂനപക്ഷങ്ങൾക്കും ദളിത് വിഭാഗത്തിനുമെതിരെ കടന്നാക്രമണം നടത്തുന്ന കേന്ദ്ര സർക്കാർ രാജ്യ ചരിത്രം തിരുത്താൻ ശ്രമിക്കുകയാണ്.

രാജ്യത്ത് മതേതരത്വം തകർക്കുന്ന കേന്ദ്ര സർക്കാർ ഇന്ത്യ – ഹിന്ദു – ഹിന്ദുസ്ഥാൻ എന്ന ആശയമാണ് മുന്നോട്ട് വെക്കുന്നത്. ഇതിനെതിരെ മതേതര ശക്തികൾ ഒറ്റക്കെട്ടാകണമെന്നും അവർ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിൽ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം വി. കെ. ബിന്ദു ആധ്യക്ഷം വഹിച്ചു.  വനിതാ കമ്മിറ്റി കൺവീനർ പി. ആർ. സ്മിത സ്വാഗതം പറഞ്ഞു.

നഗരസഭാധ്യക്ഷ കെ. വി. സുജാത, സംഘാടക സമിതി ചെയർമാൻ  അഡ്വ . കെ. രാജ്മോഹൻ, അഡ്വ . പി. അപ്പുക്കുട്ടൻ, കെ. ഹരിദാസൻ, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ഏ. വേണുഗോപാൽ നന്ദി പറഞ്ഞു.

തുടർന്ന് ലിംഗനീതിയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ അഡ്വ. പി. എം. ആതിര ക്ലാസ്സെടുത്തു. ഉച്ചയ്ക്ക് ശേഷം കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രം എന്ന വിഷയത്തിൽ ഡോ. ഷീന ഷുക്കൂറും, വികസന രാഷ്ട്രീയം എന്ന വിഷയത്തിൽ സി. സുരേഷും ക്ലാസ്സെടുത്തു.  പഠനക്യാമ്പ് നാളെ സമാപിക്കും. 

LatestDaily

Read Previous

തട്ടിക്കൊണ്ടുപോകൽ സംഘത്തെ തേടി കർണ്ണാടക പോലീസ് ചന്തേരയിൽ 

Read Next

സര്‍ക്കാര്‍ ഏജന്‍സികള്‍ കൈയ്യൊഴിഞ്ഞു മടിക്കൈയിലെ വാഴ കര്‍ഷകര്‍ ദുരിതത്തില്‍