സര്‍ക്കാര്‍ ഏജന്‍സികള്‍ കൈയ്യൊഴിഞ്ഞു മടിക്കൈയിലെ വാഴ കര്‍ഷകര്‍ ദുരിതത്തില്‍

കാഞ്ഞങ്ങാട്: ആപല്‍ഘട്ടത്തില്‍ സഹായിക്കേണ്ട സര്‍ക്കാര്‍ ഏജന്‍സികളെല്ലാം കൈ യൊഴിഞ്ഞതോടെ  മടിക്കൈയിലെ വാഴ കര്‍ഷകരില്‍ ഭൂരിഭാഗവും ആത്മഹത്യ മുനമ്പില്‍. ജില്ലയില്‍ ഏറ്റവും കൂടുതല്‍ നേന്ത്രവാഴ കൃഷി ചെയ്തുവരുന്ന മടിക്കൈയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാലാവസ്ഥ വ്യതിയാനം മൂലം വാഴ കൃഷിക്കാര്‍ വലിയ ദുരിതത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ മഴയാണ് ജില്ലയിലെങ്ങും ലഭിച്ചത്.

വിളവെടുപ്പിന് പാകമായ നേന്ത്രക്കുലകള്‍ സമൃദ്ധമായ വാഴത്തോട്ടങ്ങള്‍ ശക്തമായ മഴയില്‍ വെള്ളത്തിലായി. വെള്ളം കെട്ടി നിന്ന് ചീഞ്ഞതും കാറ്റില്‍ ചുവടു പറിഞ്ഞും കുറേ വാഴകള്‍ നശിച്ചു. ഈ ദുരിതവും വിളവെടുത്ത വാഴകുലകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതും കര്‍ഷകര്‍ക്ക് ഇരട്ട പ്രഹരമായി.

ഒന്നാം നമ്പര്‍ വാഴക്കുലകള്‍ ആറ് ക്വിന്റലും രണ്ടാം നമ്പര്‍ 25 ക്വിന്റലും മൂന്നാം നമ്പര്‍ 30 ക്വിന്റലുമായുള്ള വാഴ കുലകള്‍ വാങ്ങാന്‍ ആവശ്യക്കാര്‍ വരുന്നതും കാത്ത് മടിക്കൈ വി.എഫ്.പി. സി.കെ ഓഫീസില്‍ കെട്ടികിടക്കുകയാണ്. മൂന്നാം നമ്പര്‍ നേന്ത്രക്കായയ്ക്ക് വിപണിയില്‍ ആവശ്യക്കാര്‍ പൊതുവെ കുറവാണെന്നതാണ് മ റ്റൊരു സങ്കടം. ഇത്തവണ സീസണ്‍ തുടക്കത്തില്‍ 60 മുതല്‍ 62 രൂപവരെ നേന്ത്ര കായയ്ക്ക് വില ലഭിച്ചിരുന്നു. ഒന്നാം നമ്പറിന് 42 രൂപയും രണ്ടാം നമ്പര്‍ 32 രൂപയും മുന്നാം നമ്പര്‍ 15 രൂപയുമാണ് ഇ പ്പോള്‍ നിലവില്‍ വില.

വായ്പയെടുത്ത് കൃഷിക്കിറക്കുന്ന കര്‍ഷകര്‍ക്ക് മുടക്കു മുതല്‍ പോലും തിരിച്ചു കിട്ടാത്ത സ്ഥിതിയാണ് ഉള്ളത്. ബാങ്കില്‍ നിന്നും അഞ്ച് ലക്ഷം രൂപ കട മെടുത്ത വാഴ കൃഷിയിറക്കിയ മടിക്കൈ കാലിച്ചാം പൊതിയിലെ പി കൃഷ്ണന്റെ ആയിര ത്തോളം വാഴകളാണ് പാകമാകും മുമ്പെ നശിച്ചിരിക്കുന്നത്. 2021-22, 20-21 കാലവര്‍ഷ ത്തെ മികച്ച വാഴ കര്‍ഷകനായി തിര ഞ്ഞെടുത്ത വ്യക്തിയാണ് പി കൃഷ്ണന്‍.

പരമ്പരാഗത നെല്‍ വയലില്‍ വാഴ കൃഷി ചെയ്തതിനാല്‍ ഇന്‍ഷൂറന്‍സ് ആനുകൂല്യം നല്‍കാന്‍ ആവില്ലെന്നാണ്@ കൃഷി ഭവനില്‍ അറിയിച്ചിരിക്കുന്നത്. പ്രധാന്‍ മന്ത്രി ഫസല്‍ യോജന എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിലും ഇതേ മാനദണ്ഡമാണ് വിഷയം.വടക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഴ കൃഷി ചെയ്യുന്ന മടിക്കൈയില്‍ വാഴകുലകള്‍ കേടുകുടാതെ സൂക്ഷിക്കാനുള്ള സംവിധാനങ്ങളില്ലാത്തതും ഇന്നത്തെ പ്രതിസന്ധി ആക്കം കൂട്ടിയിട്ടുണ്ട്.

LatestDaily

Read Previous

മുൻസിപ്പൽ സ്റ്റാഫ് യൂണിയൻ സംസ്ഥാന വനിതാ ക്യാമ്പ് തുടങ്ങി

Read Next

വാക്കുകൾക്ക് വിലങ്ങിടരുത്