യൂട്യൂബ് ചാനൽ ഉടമയ്ക്കെതിരെ അപകീർത്തി കേസ്

കാസർകോട് : കാസർകോട് എയിംസ് കൂട്ടായ്മയുടെ വൈസ് പ്രസിഡണ്ടായ വനിതയെ യൂട്യൂബ് ചാനൽ വഴി അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ചാനൽ ഉടമയ്ക്കെതിരെ പോലീസ് കേസ്. എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ വൈസ് പ്രസിഡണ്ട് ശിരിബാഗിലു നാഷണൽ നഗർ ഫർസാന മൻസിലിൽ ജമീലയുടെ 48, പരാതിയിൽ കാസർകോട് തെരുവത്ത് പ്രവർത്തിക്കുന്ന ആർട്ട് ലൈവ് ട്രൂത്തെന്ന യൂട്യൂബ് ചാനലിന്റെ ഉടമ അബ്ദുറഹ്മാൻ തെരുവത്തിനെതിരെയാണ് കാസർകോട് പോലീസ് കേസെടുത്തത്.

ജൂൺ 22, 23 തീയ്യതികളിൽ യൂട്യൂബ് ചാനൽ വഴി തനിക്കെതിരെ അബ്ദുറഹ്മാൻ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്നാണ് ജമീലയുടെ പരാതി. എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ വൈസ് പ്രസിഡണ്ട് അനധികൃത പണപ്പിരിവ് നടത്തിയെന്ന തരത്തിലാണ് വീഡിയോ പ്രചരിപ്പിച്ചത്. തന്നെയും സംഘടനയെയും അപകീർത്തിപ്പെടുത്താനാണ് അബ്ദുറഹ്മാൻ ശ്രമിച്ചതെന്നാണ് യുവതിയുടെ പരാതി.

LatestDaily

Read Previous

‘ബന്ധം തകരുമ്പോള്‍ ബലാത്സംഗ കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാവില്ല’

Read Next

യുവാക്കളിൽ തീവ്രവാദ ജ്വരമുണ്ടാക്കിയത് തലശ്ശേരിയിലെ ബിരിയാണി ഹംസ