കാഞ്ഞങ്ങാട്ട് ക്ഷേത്രങ്ങളിൽ കള്ളൻ കയറി

കാഞ്ഞങ്ങാട് : കോട്ടച്ചേരി കുന്നുമ്മലിൽ രണ്ട് ക്ഷേത്രങ്ങിൽ കവർച്ച. കുന്നുമ്മൽ വിഷ്ണുമൂർത്തി ക്ഷേത്രം, കുന്നുമ്മൽ അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലാണ് കവർച്ചാശ്രമം നടന്നത്,   വിഷ്ണുമൂർത്തി  ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത സംഘം അകത്തുണ്ടായിരുന്ന പണം മോഷ്ടിച്ചു. കുന്നുമ്മൽ അയ്യപ്പക്ഷേത്രത്തിലും മോഷണ ശ്രമം നടന്നു. ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറകൾ രണ്ടംഗ സംഘം തകർക്കുന്നതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

കാഞ്ഞങ്ങാട് നിന്നും മാവുങ്കാലിലേക്കുള്ള റോഡരികിലാണ് കുന്നുമ്മൽ അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സദാവാഹന സഞ്ചാരമുള്ള റോഡരികിലാണ് രണ്ട് മോഷണങ്ങളും നടന്നത്. കുന്നുമ്മൽ ദീപാ ആശുപത്രിക്ക് എതിർവശത്തുള്ള  രണ്ട് ക്ഷേത്രങ്ങളിലാണ് കവർച്ച. ഹൊസ്ദുർഗ്ഗ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. മാവുങ്കാൽ കുതിരക്കാളിയമ്മ ക്ഷേത്ര കമാനത്തിന് സമീപത്തെ ഭണ്ഡാരവും തകർക്കാൻ ശ്രമം നടന്നിരുന്നു.

LatestDaily

Read Previous

യുവാക്കളിൽ തീവ്രവാദ ജ്വരമുണ്ടാക്കിയത് തലശ്ശേരിയിലെ ബിരിയാണി ഹംസ 

Read Next

ഹൊസ്ദുർഗ് പോലീസ് ലഹരിക്കെതിരെ സന്നദ്ധസേന രൂപീകരിക്കുന്നു