രാജപുരം സ്വദേശി ബംഗളൂരുവിൽ കുത്തേറ്റു മരിച്ചു

കാഞ്ഞങ്ങാട്: രാജപുരം സ്വദേശി യുവാവ്  ബംഗളൂരുവിൽ കുത്തേറ്റ് മരിച്ചു. രാജപുരം പൈനിക്കരയിൽ ചേരുവേലിൽ സനു തോംസൺ 29, ആണ് മരിച്ചത് . ഇന്നലെ രാത്രി 11 മണിയോടെ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോൾ ബൈക്കിലെത്തിയ മൂന്നംഗ സംഘം  കുത്തി വീഴ്ത്തുകയായിരുന്നു. കമ്പനിയിൽനിന്ന് 150 മീറ്റർ അകലെയാണ് സംഭവം നടന്നത്. ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ഒരു ബൈക്കിലെത്തിയ മൂന്ന് പേർ  ആദ്യം സനുവിനെ വലം വെച്ച ശേഷം കുത്തി വീഴ്ത്തി രക്ഷപ്പെടുകയായിരുന്നു. ആളുമാറി കുത്തിയതാകാമെന്ന് സംശയിക്കുന്നു. ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് . സംഭവകാരണം വ്യക്തമല്ല. വിവരമറിഞ്ഞ് ബന്ധുക്കൾ ബാംഗ്ലൂരിൽ എത്തിയിട്ടുണ്ട്.

LatestDaily

Read Previous

കേരൂര്‍ വര്‍ഗീയ സംഘര്‍ഷം: സിദ്ധരാമയ്യ നല്‍കിയ പണം വലിച്ചെറിഞ്ഞ് യുവതി

Read Next

‘ബന്ധം തകരുമ്പോള്‍ ബലാത്സംഗ കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാവില്ല’