ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ലഹരിക്കെതിരെ കൂടെയുണ്ട് എന്ന സന്ദേശമുയർത്തി ഹൊസ്ദുർഗ് ജനമൈത്രി പോലീസ് ലഹരിവിരുദ്ധ സ്വയം സന്നദ്ധ കർമ്മസേന രൂപീകരിക്കുന്നു. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ കലാ കായിക സാംസ്ക്കാരിക കൂട്ടായ്മകളെയും ക്ലബ്ബുകളെയുമുൾപ്പെടുത്തിയാണ് സന്നദ്ധ സേന രൂപീകരിക്കുന്നത്.
നാളെ രാവിലെ 9.30 ന് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടക്കുന്ന പരിപാടിയിൽ സന്നദ്ധസേന രൂപീകരണം നടക്കും. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന നിർവ്വഹിക്കും. കാഞ്ഞങ്ങാട് ഡിവൈഎസ്പി, ഡോ. വി. ബാലകൃഷ്ണൻ ആധ്യക്ഷം വഹിക്കും. ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ.പി. ഷൈൻ സ്വാഗതം പറയും. നഗരസഭാധ്യക്ഷ കെ.വി. സുജാത മുഖ്യാതിഥിയായിരിക്കും.
മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത, അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ്, ഡിവൈഎസ്പി യു. പ്രേമൻ, രാജപുരം പോലീസ് ഇൻസ്പെക്ടർ വി. ഉണ്ണികൃഷ്ണൻ, കേരള പോലീസ് അസോസിയേഷൻ ജില്ലാ സിക്രട്ടറി ഏ.പി. സുരേഷ് എന്നിവർ ആശംസയർപ്പിച്ച് സംസാരിക്കും. ഹൊസ്ദുർഗ് എസ്ഐ, കെ.പി. സതീഷ് ചടങ്ങിൽ നന്ദി പറയും.
തുടർന്ന് നടക്കുന്ന സെമിനാറിൽ ഐഎംഏ കാഞ്ഞങ്ങാട് ഘടകം പ്രസിഡണ്ട് ഡോ. ടി. വി. പത്മനാഭൻ ലഹരിയിൽ എരിയുന്ന ജീവിതം എന്ന വിഷയത്തിലും ജേസീസ് അന്താരാഷ്ട്ര പരിശീലകൻ വി. വേണുഗോപാൽ ഒരാൾക്ക് എങ്ങനെ സമൂഹത്തെ ശുദ്ധീകരിക്കാം എന്ന വിഷയത്തിലും സംസാരിക്കും. രാവിലെ 9.30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.