സദാചാരഗുണ്ടായിസം: 2 പേർ റിമാന്റിൽ

മഞ്ചേശ്വരം: ഉദുമ സ്വദേശിനിയായ സർവ്വകലാശാല ഉദ്യോഗസ്ഥയ്ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ സംഘത്തിലെ 2 പേർ റിമാന്റിൽ. ജൂലൈ 12-ന്  വൈകുന്നേരം ജോലി കഴിഞ്ഞ് നാട്ടിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുന്നതിനിടെയാണ് ഉദുമ യുവതിയെ മൂന്നംഗ സംഘം തടഞ്ഞുനിർത്തി ആക്രമിച്ചത്.

സഹപ്രവർത്തകനോടൊപ്പം നടന്നുപോവുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ സംഘം തടഞ്ഞുനിർത്തി ഫോട്ടോയെടുക്കാൻ ശ്രമിക്കുകയും, ചെറുത്തപ്പോൾ, കയ്യിൽ കയറി പിടിക്കുകയുമായിരുന്നു. ആണും പെണ്ണും  ഒരുമിച്ച് നടക്കാൻ അനുവദിക്കില്ലെന്നാക്രോശിച്ചാണ് അക്രമണം നടന്നത്. ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തുമ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു

മഞ്ചേശ്വരം എസ് ഐ ടോണി, ജെ. മറ്റത്തിന്റെ  നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മഞ്ചേശ്വരം കോളേജിന് സമീപത്തെ അംബേദ്ക്കർ കോളനിയിൽ താമസക്കാരായ എസ് വിജിത്ത് 26, മുഹമ്മദ് മുസ്തഫ 43, എന്നിവരെ പിടികൂടിയത് ഇവരോടൊപ്പമുണ്ടായിരുന്ന ഇവരോടൊപ്പമുണ്ടായിരുന്ന കൗശിക് ഒളിവിലാണ്. കണ്ണൂർ സർവ്വകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസിലെ ഉദ്യോഗസ്ഥയായ ഉദുമ സ്വദേശിനിക്കാണ് ജോലി കഴിഞ്ഞ് തിരികെ പോകുമ്പോൾ ദുരനുഭവമുണ്ടായത്. 

Read Previous

കുരങ്ങ് വസൂരി; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യമന്ത്രാലയം

Read Next

പൂട്ടിയിട്ട വീട്ടിൽ കവർച്ച