പൂട്ടിയിട്ട വീട്ടിൽ കവർച്ച

മഞ്ചേശ്വരം  : പൂട്ടിയിട്ട വീട്ടിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന പുരാതന വസ്തുക്കൾ മോഷണം പോയി. മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക  കോളേജിന്  സമീപത്തെ പൂട്ടിയിട്ട വീട്ടിലാണ് കവർച്ച നടന്നത്

മഞ്ചേശ്വരം അജിത്ത് ഹൗസിലെ രഘുനന്ദൻ നായിക്കിന്റെ പൂട്ടിയിട്ട വീട്ടിൽ ജൂൺ 27 നും ജൂലൈ 10 നുമിടയിലാണ് കവർച്ച നടന്നത്. വീടിനുള്ളിലുണ്ടായിരുന്ന 4 ലക്ഷം രൂപ വിലമതിക്കുന്ന ചെമ്പ്, പിച്ചള, വെള്ളി പാത്രങ്ങളും, പൂജാ പാത്രങ്ങളുമാണ് മോഷ്ടിച്ചത്. പുരാവസ്തു മൂല്യമുള്ളവയാണ് മുഴുവൻ സാധനങ്ങളും.

Read Previous

സദാചാരഗുണ്ടായിസം: 2 പേർ റിമാന്റിൽ

Read Next

വിദ്യാർത്ഥിയെ കാണാനില്ല