അനധികൃത ഹോട്ടൽ പരിശോധിക്കും: നഗരമാതാവ്

കാഞ്ഞങ്ങാട് : നഗരസഭാ മുറ്റത്ത് മൂന്നുവർഷമായി അനധികൃതമായി പ്രവർത്തിച്ചുവരുന്ന കുടുംബശ്രീ ഹോട്ടലിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് നഗര മാതാവ് കെ.വി. സുജാത  ലേറ്റസ്റ്റിനോട് പറഞ്ഞു. ഹോട്ടൽ സംബന്ധിച്ചുള്ള ലേറ്റസ്റ്റ് വാർത്ത വായിച്ചു. സത്യം എന്താണെന്ന് അന്വേഷിച്ച ശേഷം ആലോചിക്കാമെന്ന് പറഞ്ഞ നഗരമാതാവ്സത്യമാണെങ്കിൽ നടപടി സ്വീകരിക്കുമെന്ന്പറഞ്ഞില്ല.

മുൻ നഗരസഭാ ചെയർമാൻ വി.വി. രമേശന്റെ പത്നി അനിതയുടെ നേതൃത്വത്തിലുള്ള സ്നേഹതീരം കുടുംബശ്രീ കഴിഞ്ഞ മൂന്നുവർഷമായി പുതിയകോട്ട നഗരസഭ ഓഫീസിന്റെ മുറ്റത്ത് നടത്തി വരുന്ന അനധികൃത ഹോട്ടൽ നഗരസഭ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

ഇൗഹോട്ടൽപ്രവർത്തിക്കുന്നത്മുൻഎം.പി., പി. കരുണാകരന്റെ എം.പി. ഫണ്ടിൽ നിന്ന് അനുവദിച്ച 5 ലക്ഷം രൂപ മുടക്കി പഴയ താലൂക്ക് ഓഫീസ് വളപ്പിൽ പണി തീർത്ത കോൺക്രീറ്റ് കെട്ടിടത്തിലാണ്. ഇതേ വളപ്പിൽ തന്നെ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷൻ ഓഫീസുകളിലെ ജീവനക്കാരുടെ കാന്റീനും ഇൗ അനധികൃത ഹോട്ടൽ തന്നെയാണ്.

LatestDaily

Read Previous

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഏകീകൃത ഡ്രസ് കോഡ്; ഹർജി സുപ്രീം കോടതി തള്ളി

Read Next

മയക്കുമരുന്ന് കടത്ത് സംഘത്തിലെ 2 പേർ കാഞ്ഞങ്ങാട്ട് പിടിയിൽ