പോക്‌സോ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

പയ്യന്നൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗീകാതിക്രമം കാണിച്ച യുവാവ് പോക്സോ കേസിൽ പിടിയിൽ. വെള്ളൂർ കണ്ടോത്ത് അമ്പലത്തറയിലെ നഫീസാസില്‍ മുസവീറിനെയാണ് 30, പയ്യന്നൂർ പോലീസ്  സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ്.കെ.നായർ അറസ്റ്റ് ചെയ്തത്.

2016-ലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ലൈംഗീകാതിക്രമത്തിനിടെ ലൈംഗീക ഉദ്ദേശത്തോടു കൂടി മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചു കൊടുത്തുവെന്ന, പരാതിയെ തുടർന്ന് കേസെടുത്ത വിവരമറിഞ്ഞ പ്രതി പോലീസ് അന്വേഷണത്തിനിടെ നാട്ടില്‍നിന്ന് ഒളിവിൽ പോയി.

എറണാകുളം കാക്കനാട് വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ എ.എസ്.ഐ.ഏ.ജി.അബ്ദുൾറൗഫ്, സിവിൽ പോലീസ് ഓഫീസർ പി.കെ.വിജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Read Previous

ചിത്താരി സ്വദേശിക്ക് ഗോൾഡൻ വിസ 

Read Next

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ‘ഒറ്റ്’ ഉടൻ