പയ്യന്നൂർ ബോംബേറ്‌ :  സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത്‌

പയ്യന്നൂര്‍: പയ്യന്നൂരില്‍ ആര്‍.എസ്‌.എസ്‌. കാര്യാലയത്തിന്‌ (രാഷ്ര്‌ട മന്ദിര്‍) നേരേയുണ്ടായ ബോംബേറിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌. ഇന്നലെ പുലര്‍ച്ചെ 1.38ന്‌ ഗേറ്റിന്‌ മുന്നില്‍ വാഹനം നിര്‍ത്തിയശേഷം ബോംബെറിയുന്നതിന്റെ സി.സി. ടിവി ദൃശ്യങ്ങളാണ്‌ പുറത്തുവന്നത്‌. ബോംബെറിയുന്നതാരെന്ന്‌ ദൃശ്യങ്ങളില്‍ വ്യക്‌തമല്ല. വാഹനത്തിന്റെ നേരിയ വെളിച്ചം മാത്രമാണ്‌ ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്‌. ബോംബാക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.

സംഘര്‍ഷാവസ്‌ഥ കണക്കിലെടുത്ത്‌ സ്‌ഥലത്ത്‌ വന്‍ പോലീസ്‌ സംഘം ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. കുറച്ചുനാളുകള്‍ക്ക്‌ മുമ്പ്‌ പയ്യന്നൂരില്‍ കോണ്‍ഗ്രസ്‌ ഓഫീസ്‌ ആക്രമിക്കുകയും ഗാന്ധി പ്രതിമ തകര്‍ക്കുകയും ചെയ്‌തിരുന്നു. ഇത്‌ വലിയ പ്രശ്‌നങ്ങള്‍ക്കാണ്‌ വഴിവെച്ചത്‌. തുടര്‍ന്ന്‌ പ്രദേശത്ത്‌ പോലീസ്‌ സുരക്ഷ ശക്‌തമാക്കിയിരുന്നു. എന്നാല്‍ ഇത്‌ മറികടന്നാണ്‌ ആര്‍.എസ്‌.എസ്‌. കാര്യാലയത്തിനെതിരായ ആക്രമണം.

LatestDaily

Read Previous

ഉദുമ യുവതിക്കെതിരെ സദാചാര ഗുണ്ടാ ആക്രമണം

Read Next

സ്ത്രീകൾ സഞ്ചരിച്ച കാറിന് കല്ലെറിഞ്ഞവർ പോലീസിൽ ഹാജരായി കുറ്റം സമ്മതിച്ചു